HOME
DETAILS

ഒരല്‍പം കരുണ കാണിച്ചിരുന്നെങ്കില്‍...

  
backup
June 02 2020 | 00:06 AM

%e0%b4%92%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%82-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8

 


എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ കടുംപിടിത്തം കാരണം റിയാദ് വിമാനത്താവളത്തില്‍ മലയാളി നഴ്‌സുമാര്‍ കുടുങ്ങി
റിയാദ്: നാട്ടിലേക്ക് പോകാനായി റിയാദ് വിമാനത്താവളത്തില്‍ എത്തിയ മൂന്ന് മലയാളി നഴ്‌സുമാരുടെ യാത്ര എയര്‍ ഇന്ത്യ ജീവനക്കാരുടെ കടുംപിടിത്തം മൂലം മുടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ദവാദ്മി ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരായ ജിബി എബ്രഹാം, മെര്‍ലിന്‍, ബിന്‍സി എന്നിവര്‍ക്കാണ് ദുരനുഭവം.
നേരത്തെ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനായി ഒരുങ്ങിയ ഇവര്‍ക്ക് ഇതിനുള്ള വിസ ലഭ്യമായിരുന്നെങ്കിലും ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് മൂലം യാത്ര ചെയ്യാനായിരുന്നില്ല. ഒടുവില്‍ വന്ദേ ഭാരത് മിഷന്‍ യാത്രക്ക് ഇന്ത്യന്‍ എംബസിയില്‍ നിന്ന് അനുമതി ലഭിച്ചു. എന്നാല്‍ ഇവരുടെ എക്‌സിറ്റ് കാലാവധി മെയ് 16ന് കഴിഞ്ഞിതിനാല്‍ യാത്രക്ക് മുന്‍പ് 1,000 റിയാല്‍ അടച്ച് എക്‌സിറ്റ് പുതുക്കാനും നിര്‍ദേശം ലഭിച്ചിരുന്നു. ഈ വിവരം ഇവര്‍ അപ്പോള്‍ തന്നെ ആശുപത്രി അധികൃതരെ അറിയിച്ചുവെങ്കിലും അതിന്റെ ആവശ്യമില്ലെന്നും യാത്രക്ക് ഒരു വിധത്തിലുള്ള തടസവും ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.
ഒടുവില്‍ യാത്രക്കായി മൂന്നുപേരും വിമാനത്താവളത്തില്‍ എത്തി ബോര്‍ഡിങ് പാസ് കൈപ്പറ്റിയപ്പോഴാണ് വിസ പുതുക്കാതെ യാത്ര ചെയ്യാനാകില്ലെന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ അറിയിച്ചത്. ഉടന്‍ തന്നെ ഇവര്‍ ആശുപത്രിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി പണമടച്ച് വിസ പുതുക്കി കിട്ടുകയും ചെയ്തു. എന്നാല്‍, വിസ പുതുക്കിയ മൊബൈല്‍ സന്ദേശവുമായി എയര്‍ ഇന്ത്യ കൗണ്ടറില്‍ എത്തിയപ്പോഴേക്കും സമയം കഴിഞ്ഞെന്നും ഇനി യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ജീവനക്കാര്‍ പറയുകയായിരുന്നത്രെ. മാത്രമല്ല, ലഗേജ് മടക്കി നല്‍കുകയും ചെയ്തു. 300 കിലോമീറ്റര്‍ താണ്ടിയെത്തിയതാണെന്നും എന്തെങ്കിലും ചെയ്യണമെന്ന് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.
സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ, യാത്ര മുടങ്ങിയ ഇവര്‍ ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഇവര്‍ക്ക് റിയാദില്‍ തന്നെ താമസ സൗകര്യം നല്‍കി അടുത്ത വിമാനത്തിലെങ്കിലും യാത്രാ സൗകര്യം ഒരുക്കാനുള്ള ശ്രമവുമായി സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, മുഹമ്മദ് ദവാദ്മി എന്നിവര്‍ രംഗത്തുണ്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  16 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  16 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  16 days ago