രാഷ്ട്രീയ ജനതാദള്‍ യു.ഡി.എഫിനൊപ്പം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ.
കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കൊപ്പം നില്‍ക്കാനാണ് ആര്.ജെ.ഡി ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ കേരളഘടകവും ഇതനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഡ്തലം മുതലുള്ള യു.ഡി.എഫ് ഘടകങ്ങളില്‍ പാര്‍ട്ടി സജീവമായി ചേര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്തുവാന്‍ മോദി സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അഡ്വ. തോമസ് ബാബു, അലക്സ് നെയ്യാറ്റിന്‍കര, ജോസഫ് എന്നിവരുംവാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."