HOME
DETAILS

ശബരിമലയില്‍ കയറിക്കളിക്കേണ്ട: നാലു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്നാം കണ്ണ്

  
backup
March 23 2019 | 01:03 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം തെരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കാനൊരുങ്ങുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ കുരുക്കാന്‍ മൂന്നാം കണ്ണുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നാലു മണ്ഡലങ്ങളില്‍ കനത്ത ജാഗ്രത ഒരുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
ശബരിമല വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി ഒരുങ്ങുന്ന പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് കനത്ത ജാഗ്രത ഒരുക്കാന്‍ തീരുമാനിച്ചത്.
അയ്യപ്പന്റെയോ ശബരിമലയുടെയോ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്നും മതത്തിന്റെയോ ജാതിയുടെയോ ദൈവത്തിന്റെയോ പേരില്‍ വോട്ട് തേടാന്‍ പാടില്ലെന്നും ഇതു ലംഘിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ നേരത്തെ തന്നെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തില്‍ അറിയിച്ചിരുന്നു. അതേസമയം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതെല്ലാം ലംഘിച്ച് ചില സ്ഥലങ്ങളില്‍ സംഘ്പരിവാര്‍ ശബരിമല വിഷയത്തില്‍ വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ നോട്ടിസും മറ്റും ഇറക്കുന്നതും കഴിഞ്ഞ ദിവസം ബി.ജെ.പിക്ക് ആര്‍.എസ്.എസ് നല്‍കിയ നിര്‍ദേശവുമാണ് മൂന്നു മണ്ഡലങ്ങളില്‍ കര്‍ശന ജാഗ്രത ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രേരിപ്പിച്ചത്. നാലു മണ്ഡലങ്ങളില്‍ കമ്മിഷന്റെ പ്രത്യേക നിരീക്ഷണ സംഘം എപ്പോഴും ഉണ്ടാകും. കൂടാതെ പ്രത്യേകമായി നിരീക്ഷകര്‍ക്കു ചുമതലയും നല്‍കും.
പൊതുയോഗങ്ങള്‍, മറ്റു പ്രചാരണങ്ങള്‍, പ്രധാനപ്പെട്ട നേതാക്കളുടെ പ്രസംഗം എന്നിവ വിഡിയോയില്‍ പകര്‍ത്തും. ഫഌയിങ് സ്‌ക്വാഡുകളുടെ പ്രത്യേക നിരീക്ഷണവുമുണ്ടാകും. സാമുദായിക ധ്രുവീകരണം, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമാകുന്ന വിധത്തില്‍ പോസ്റ്ററുകള്‍, നോട്ടിസുകള്‍, സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം, വീടുകളില്‍ നല്‍കുന്ന ലഘു ലേഖകള്‍ എന്നിവ കമ്മിഷന്റെ പ്രത്യേക സംഘം പരിശോധിക്കും. എവിടെയെങ്കിലും ചട്ടലംഘനം നടന്നാല്‍ ഇവ പിടിച്ചെടുക്കാനും നാലു ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പില്‍നിന്നു വിലക്കുന്നതു വരെയുള്ള നടപടികളിലേക്കു പോകാനാണ് കമ്മിഷന്റെ തീരുമാനം. ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തുക പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായിരിക്കും. ഇതു മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷനും ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.
ഇപ്പോള്‍ തന്നെ തിരുവനന്തപുരം മണ്ഡലത്തില്‍ ശബരിമല കര്‍മസമിതി അയ്യപ്പന്റെ പടംവച്ച് ഇറക്കിയ നോട്ടിസിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി ലഭിച്ചിട്ടുണ്ട്.

കള്ളപ്പണം പിടിക്കാന്‍ പൊലിസിന്റെ പ്രത്യേക സംഘം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പണം വിനിയോഗിക്കുന്നതു കണ്ടെത്താന്‍ പൊലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 14 ടീമുകളായാണ് സംഘം പ്രവര്‍ത്തിക്കുക. ഒരു യൂനിറ്റില്‍ 15 അംഗങ്ങളുണ്ടാകും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കു നല്‍കി. രേഖകളില്ലാത്ത പണവും സ്വര്‍ണവും സംഘം പിടികൂടും. പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ മൂല്യമുള്ള പണവും മറ്റു വസ്തുക്കളും കണ്ടെത്താന്‍ ആദായനികുതി വകുപ്പും പ്രത്യേകസംഘം രൂപീകരിച്ചിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പൊലിസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ അനധികൃതമായി സൂക്ഷിച്ച 5,71,26,200 രൂപ പിടികൂടിയിട്ടുണ്ട്. 1,73,11,125 കോടി രൂപ വിലമതിക്കുന്ന 5,799 ഗ്രാം സ്വര്‍ണവും പിടികൂടി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണിത് റെയ്ഡ് നടത്തി പിടികൂടിയത്. 1,177 അനധികൃത ആയുധം പൊലിസ് പിടിച്ചെടുത്തു. സംസ്ഥാനത്ത് ഇതുവരെ 7,898 ആയുധ ലൈസന്‍സുകള്‍ പൊലിസ് കരുതലിലെടുത്തു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ 32 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago
No Image

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും 

Kerala
  •  a month ago
No Image

'അമ്മ  മരിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവരാണ്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

Kerala
  •  a month ago
No Image

സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് 

Kerala
  •  a month ago
No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago