മുനമ്പം : അറസ്റ്റിലായ ആറുപേരുടെ മേല്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുടെ മേല്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. മുഖ്യപ്രതി സെല്വന് അടക്കം ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കുപുറമേ സ്റ്റീഫന്‍ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖന് എന്നിവരാണ് അറസ്റ്റിലായത്.
കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഇന്നലെ ഹൈക്കോടതി മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്ന് എങ്ങനെ പറയാനാകും എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു.
സംഭവത്തില്‍ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്നും മനുഷ്യക്കടത്ത് വകുപ്പ് കേസില്‍ ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ കോടതിയില്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്താമെന്ന് കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തേ അറസ്റ്റിലായ മൂന്ന് പ്രതികളുടെ പേരിലും ഈ വകുപ്പ് ചുമത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."