ശ്രീനഗര്‍ മണ്ഡലത്തില്‍ ഫാറൂഖ് അബ്ദുല്ലക്ക് ജയം
ശ്രീനഗര്‍: ജമ്മുകശ്മിരിലെ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മിര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ്് അബ്ദുല്ലക്ക് ജയം.
2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം മറികടക്കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ വിജയം. പി.ഡി.പി സ്ഥാനാര്‍ഥി നാസിര്‍ അഹമ്മദ് ഖാനെ 10,700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഫാറൂഖ് അബ്ദുല്ല പരാജയപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഒന്‍പതിന് നടന്ന തെരഞ്ഞെടുപ്പില്‍ 7.13 ശതമാനം മാത്രമായിരുന്നു പോളിങ്. വോട്ടെടുപ്പിനിടയില്‍ ഉണ്ടായ അക്രമങ്ങളില്‍ എട്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം കശ്മിരില്‍ അക്രമം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അത് സര്‍ക്കാരിന്റെ വീഴ്ചയെയാണ് കാണിക്കുന്നതെന്ന് ഫാറൂഖ് അബ്ദുല്ല ആരോപിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിനുകീഴില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതായ പ്രഖ്യാപനം വന്നശേഷം ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."