അയ്യേ മോശം: പിണറായി വിജയന് 19ാം സ്ഥാനത്ത്
ന്യൂഡല്‍ഹി: കേരളം എല്ലാത്തിലും ഒന്നാമതാണെന്നാണ് വീമ്പു പറച്ചില്. സാക്ഷരതയില്‍. സംസ്കാര സമ്പന്നതയില്‍. എല്ലായിടത്തുമുണ്ടാകാറുണ്ട് ആ മേന്മ. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെക്കുറിച്ച് നടത്തിയ സര്‍വേയില്‍ കേരള മുഖ്യന്റെ സ്ഥാനം പത്തൊന്‍പതാമത്.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവാണ് ഒന്നാമത്. സിവോട്ടര്‍-ഐ.എ.എന്‍എസ് 25 സംസ്ഥാനങ്ങളെ ഉള്‍പെടുത്തി നടത്തിയ സര്‍വേയിലാണ് പിണറായി വിജയന് പത്തൊന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍, നവീന്‍ പട്നായിക് (ഒഡീഷ) അരവിന്ദ് കെജ്രിവാള്(ദല്‍ഹി) എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളവര്‍.
പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി, തമിഴ് നാട് മുഖ്യമന്ത്രി കെ.പളനി സ്വാമി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി.എസ് റാവത്ത് എന്നിവരാണ് മോശം മുഖ്യമന്ത്രിമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."