പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തക്കെതിരേ പൊട്ടിത്തെറിച്ച് പി.ജെ കുര്യന്‍: വാര്‍ത്ത അധിക്ഷേപിക്കാന്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വന്ന വാര്‍ത്തക്കെതിരേ പൊട്ടിത്തെറിച്ച് മുന്‍ രാജ്യസഭാ ഉപാധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ പി.ജെ കുര്യന്‍. സ്ഥാനാര്‍ഥിയാകുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തയോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.ജെ കുര്യന്‍.
ഇത് ശുദ്ധ അസംബന്ധമാണ്. ഇത്തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ മാധ്യമനൈതികതയെ വ്യഭിചരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത നല്‍കിയവര്‍ ഇതുവരേ തന്നെ വിളിച്ച് അന്വേഷിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം പരിതപിച്ചു.
ദേശാഭിമാനി ദിനപത്രത്തിലും ചില ചാനലുകളിലുമാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ വന്നത്.
സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ആരും തന്നെ സമീപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തന്നെ അധിക്ഷേപിക്കാനാണ്. ഈ വാര്‍ത്തകള്‍ സൃഷ്ടിച്ചവരേ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താനിപ്പോഴും ഒരു പരിപൂര്‍ണ കോണ്‍ഗ്രസുകാരനാണ്. ദിവസത്തില്‍ രണ്ടു തവണയെങ്കിലും കോണ്‍ഗ്രസ് പൊതുയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുന്നുണ്ട്.
വേണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ തന്നെ സ്ഥാനാര്‍ഥിയാകാമായിരുന്നു. പത്തനംതിട്ടയില്‍ തന്നെ മത്സരിക്കാമായിരുന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതാണ്. സീറ്റ് വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തെ താന്‍ അറിയിച്ചത്. പി.ജെ കുര്യന്‍ പറഞ്ഞു.
ഇതിനേക്കാള്‍ വലിയ ഓഫര്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. അപ്പോഴും അതിനെതള്ളിക്കളഞ്ഞിട്ടേയുള്ളൂ. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."