HOME
DETAILS
MAL
യുവതി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതത്തെ തുടര്‍ന്ന്
backup
March 23 2019 | 05:03 AM
കാലടി: കഴിഞ്ഞ ദിവസം യുവതി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതത്തെ തുടര്‍ന്ന് പ്രാഥമിക പരിശോധന ഫലത്തിലാണ് ഇതേക്കുറിച്ച് സൂചനയുള്ളത്.
കാലടി നായത്തോട് സ്വദേശിനി അനില ആണ് കഴിഞ്ഞ വ്യാഴാഴ്ച കാലടി മാര്‍ക്കറ്റിന് സമീപം കുഴഞ്ഞ് വീണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണമെന്നാണ് കരുതിയിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിലാണ് സൂര്യാഘാതമെന്നാണ് വ്യക്തമായത്. ദേഹത്ത് പൊള്ളലേറ്റ കുമിളകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചെത്തിക്കാട് അഗ്രിക്കള്‍ച്ചറല്‍ നഴ്സറിയിലെ ജീവനക്കാരിയായിരുന്നു ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."