HOME
DETAILS

യു.ജി.സി ഇല്ലാതാകുന്നത് അപകടം: മന്ത്രി സി. രവീന്ദ്രനാഥ്

  
backup
June 30 2018 | 18:06 PM

ugc

തിരുവനന്തപുരം: യു.ജി.സി ഇല്ലാതാക്കി പകരം ഹയര്‍ എജ്യൂക്കേഷന്‍ കമ്മിഷന്‍ രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. 

കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിയമം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യപരമായ വളര്‍ച്ചയെ തടസപ്പെടുത്തുന്നതും ഈ രംഗത്ത് കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ പിടിമുറുക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണ്. സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും.
യു.ജി.സി ധനസഹായത്തിനു പകരം സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം നേരിട്ട് ധനസഹായം നല്‍കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.
സ്ഥിരനിയമനങ്ങള്‍ പരിമിതപ്പെടുത്തി ഗസ്റ്റ് അധ്യാപക നിയമനം വ്യാപകമാക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. കരാര്‍ നിയമനങ്ങള്‍ വ്യാപകമാക്കാനുള്ള ഈ നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തേയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങള്‍ പോലും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്.
വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനും വാണിജ്യവല്‍ക്കരിക്കാനുമുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടികള്‍.
സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വതന്ത്ര വളര്‍ച്ചയെ തടസപ്പെടുത്തുന്നതുമായ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago