ഐ.എസ്: മതേതര സമൂഹം കരുതിയിരിക്കണമെന്നു മുസ്‌ലിം ലീഗ്
തൃക്കരിപ്പൂര്‍: പടന്ന മേഖലയില്‍ ഏതാനും പേരുടെ തിരോധാനവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന ആശങ്കകളെ മുന്‍വിധിയോടെ കണ്ട് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ മതേതര സമൂഹംകരുതിയിരിക്കണമെന്നു മുസ്‌ലിം ലീഗ് മണ്ഡലം പ്രസി.വി കെ പി ഹമീദലി, വൈസ് പ്രസി.അഡ്വ.എംടി പി കരീം,ജന.സെക്രട്ടറി വി കെ ബാവ എന്നിവര്‍ ആവശ്യപ്പെടുന്നു.ഇതുസംബന്ധിച്ചു കാണാതായി എന്നു കാണിച്ചു ചന്തേര പൊലിസില്‍ അതാത് കുടുംബാംഗങ്ങള്‍ നിയമാനുസൃതം പരാതി ബോധിപ്പിച്ചതാണ്.ഇതിന്മേല്‍ അന്വേഷണംനടന്നു വരികയാണെന്നും, ഐ.എസ് അടക്കമുള്ള ഭീകരസംഘടനകളുമായി സംഭവത്തിനു ബന്ധമുണ്ടോ എന്ന കാര്യംസ്ഥിരീകരിച്ചിട്ടില്ലെന്നുംസംസ്ഥാന പൊലിസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടും ദുര്‍വ്യാഖ്യാനവുമായി രംഗത്തു വരുന്നവര്‍ക്ക് ദുഷ്ടലാക്കാണ്. മക്കളെ കാണാതായതില്‍ മനംനൊന്ത് കഴിയുന്നവരുടെ മനസില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത് സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണ്. പടന്നയാണ് തീവ്രവാദം കയറ്റി അയക്കുന്ന നാട് എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു വിടുന്നത് നാടിനോടുള്ള തികഞ്ഞ അവജ്ഞയാണെന്നും, സംഘ്പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയ സ്വാധീനത്തില്‍ ഇവര്‍ അകപ്പെട്ടുപോയതായി കരുതേണ്ടതുണ്ടെന്നും അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."