നാലര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമില്ല: ദലിത് ലീഗ്
കോഴിക്കോട്: കേരളത്തിലെ ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള നാല്‍പ്പത്തിയൊന്ന് ലക്ഷം വിദ്യാര്‍ഥികളില്‍ നാലര ലക്ഷത്തിലധികം വരുന്ന ദളിത് കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നൂതന മാര്‍ഗ്ഗം ഉപയോഗിച്ചുള്ള പഠന സമ്പ്രദായത്തില്‍ നിന്ന് പുറത്താണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമനും, ജനറല്‍ സെക്രട്ടറി എ.പി ഉണ്ണിക്കൃഷ്ണനും പറഞ്ഞു. വലിയ വിഭാഗം ആദിവാസി വീടുകളില്‍ സ്മാര്‍ട്ട് ഫോണോ ടിവിയോ ഇല്ലെന്ന് മാത്രമല്ല വൈദ്യുതി കണക്ഷന്‍ പോലും ഇല്ലെന്നിരിക്കെ സര്‍ക്കാരിക്കാര്യത്തില്‍ എന്ത് മുന്നൊരുക്കമാണ് നടത്തിയതെന്നറിയാന്‍ താല്‍പര്യമുണ്ടെന്നും ഇവര്‍ പറഞ്ഞു .സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അഥവാ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ടാബ്ലെറ്റ് ഫോണും ഇന്റര്‍നെറ്റ് സേവനവും ലഭ്യമാക്കി പഠനാവസരം ഉറപ്പ് വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."