'ഉറി, പത്താന്‍കോട്ട് ആക്രമണങ്ങള്‍ ഇന്റലിജന്‍സിന്റെ വീഴ്ച' - രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടെ കഴിവു കേടാണ് ഈ ആക്രമണങ്ങള്‍ വെളിവാക്കുന്നത്. എന്നാല്‍ വീഴ്ചകള്‍ ഒരിക്കലും പരിശോധിക്കപ്പെടുന്നില്ലെന്നും പി.ചിദംബരം അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി.
പത്താന്‍കോട്ട്, ഉറി, പാമ്പോര്‍, ബാരാമുല്ല, നഗോത്ര എന്നീ ആക്രമണങ്ങളെ സംബന്ധിച്ച് വിശ്വാസയോഗ്യമായ വിവരങ്ങള്‍ നല്കാന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് സാധിച്ചിട്ടില്ല. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തുകയാണ്. അന്വേഷണം ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കാനും വീഴ്ചകള്‍ മനസ്സിലാക്കാനും ആഭായന്തര മന്ത്രാലയം ഇടപെടണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
പത്താന്‍കോട്ട് ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും ഉറി ആക്രമണത്തില്‍ 19സൈനികരുമാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."