പ്രവാസ ലോകത്തും വര്‍ണ്ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷിച്ചു
മനാമ: പ്രവാസ ലോകത്തും നിറങ്ങളുടെ ഉത്സവമായ ഹോളി വര്‍ണ്ണങ്ങള്‍ വാരിവിതറി ആഘോഷിച്ചു. ഹോളി വ്യാഴാഴ്ച ആയിരുന്നെങ്കിലും ഗള്‍ഫിലെ അവധി കണക്കിലെടുത്ത് കഴിഞ്ഞ ദിവസമായിരുന്നു ആഘോഷ പരിപാടികള്‍.
ബഹ്‌റൈനിലെ മനാമ ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ നടന്ന ഹോളി ആഘോഷം വിത്യസ്തമായ അനുഭവമായി മാറി. രാവിലെ വിവിധ പൂജകള്‍ക്കുശേഷമായിരുന്നു ഇവിടെ ആഘോഷം തുടങ്ങിയത്.
മലയാളികളും ഉത്തരേന്ത്യന്‍ പ്രവാസികളും അണിനിരന്ന ആഘോഷത്തിന് മാറ്റുകൂട്ടാന്‍ സ്വദേശികളും വിദേശികളുമായ വിശിഷ്ടാതിഥികളുമെത്തിയിരുന്നു. എല്ലാവരും പരസ്പരം വര്‍ണ്ണം വാരിയെറിഞ്ഞ് ആഹ്ലാദം പങ്കിട്ടപ്പോള്‍ അത് അതിരുകളില്ലാത്ത ആഘോഷമായി മാറി.
ബഹ്‌റൈന്‍ വിദേശകാര്യമന്ത്രാലയത്തിലെ ശൈഖ റാണ ഈസ അല്‍ ദുഐജി ആല്‍ ഖലീഫ, ബഹ്‌റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ സൈമന്‍ മാര്‍ട്ടിനും പത്‌നിയും ബഹ്‌റൈനിലെ ജര്‍മന്‍, നേപ്പാള്‍ അംബാസഡര്‍മാര്‍ എന്നിവരും ഇവിടെ ചടങ്ങില്‍ സംബന്ധിച്ചു. മുഖത്തും വസ്ത്രങ്ങളിലും വര്‍ണ്ണം വിതറിയ ചടങ്ങില്‍ മധുര പലഹാര വിതരണവും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."