കാര്‍ഷിക വിളകള്‍ക്കുള്ള സബ്‌സിഡി തുക ഉയര്‍ത്തി ഉത്തരവായി
തിരുവനന്തപുരം: വിളവികസന പദ്ധതി പ്രകാരം കൃഷിവകുപ്പ് നല്‍കി വരുന്ന സബ്‌സിഡി തുക ഉയര്‍ത്തി ഉത്തരവായി. കൃഷി ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ ധനസഹായം അല്ലെങ്കില്‍ സബ്‌സിഡി നിരക്കില്‍ ഭേദഗതി വരുത്തണമെന്ന് കൃഷി വകുപ്പ് ഡയരക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് നടപടി. നെല്ല്, പച്ചക്കറി, ശീതകാല പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, മരച്ചീനി, കിഴങ്ങ് വര്‍ഗങ്ങള്‍, വാഴ, ചെറുധാന്യങ്ങള്‍ നിലക്കടല, എള്ളും മറ്റ് എണ്ണക്കുരുക്കളും, മറ്റ് ഇടവിളകള്‍, തേന്‍, കൂണ്‍ തുടങ്ങിയവയ്ക്കുള്ള സബ്‌സിഡിയാണ് ഉയര്‍ത്തിയത്. ഇതില്‍ തരിശുനില കൃഷിയും ഉള്‍പ്പെടും. വിവിധ വിളകള്‍ക്ക്, 15000 രൂപ വരെ സബ്‌സിഡി തുക വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, കൃഷി ഭൂമിയെ സംബന്ധിച്ച പൊതുമാര്‍ഗ നിര്‍ദേശങ്ങളും നിബന്ധനകളും കൃഷിവകുപ്പ് പുറപ്പെടുവിച്ചു. ഇതു പ്രകാരം മൂന്ന് വര്‍ഷത്തിലധികമായി കാര്‍ഷിക പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ലാത്ത ഭൂമി തരിശായി പരിഗണിക്കും. തരിശുനില കൃഷിക്ക് രണ്ടുതവണയായി ആയിരിക്കും ആനുകൂല്യം ലഭ്യമാക്കുക. എന്നാല്‍, തുടര്‍ കൃഷി ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് വരുത്തിയാല്‍ ആനുകൂല്യം ഒറ്റത്തവണയായും ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."