അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരുത്തരുത്: കെ.എ.എം.എ
തിരുവനന്തപുരം: സ്കൂളുകളിലെ അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെ.എ.എം.എ). എല്‍.പിയില്‍ നിലവിലുള്ള 31 ന് പകരം 36 വിദ്യാര്‍ഥികളും യു.പിയില്‍ 36ന് പകരം 41 വിദ്യാര്‍ഥികളും ഉണ്ടെങ്കില്‍ മാത്രം രണ്ടാമത്തെ തസ്തിക അനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
അധ്യാപക വിദ്യാര്‍ഥി അനുപാതം മാറുന്നതോടെ സംരക്ഷിത പട്ടികയില്‍നിന്ന് മാതൃ സ്കൂളിലേക്ക് തിരിച്ചു പോയ അധ്യാപകര്‍ വീണ്ടും സംരക്ഷിത പട്ടികയിലേക്ക് തിരികെയെത്തും. നിലവിലുള്ള അനുപാതത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമനം നേടിയ അധ്യാപകര്‍ പുതിയ അനുപാതത്തില്‍ ഒഴിവുള്ള ഇടങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെടും. ഇത് നടപ്പാക്കുന്നതോടെ സര്‍ക്കാര്‍ സ്കൂളുകളിലെ റിട്ടയര്‍മെന്റ് ഒഴിവുകളിലേക്ക് പോലും പുതിയ നിയമനം ആവശ്യമില്ലാത്ത അവസ്ഥ വരും. ഇത് പി.എസ്.സി റാങ്ക് ലിസ്റ്റുകളെയും നോക്കുകുത്തിയാക്കും.
എയ്ഡഡ് സ്കൂളുകളില്‍ 2016 മുതല്‍ കുട്ടികള്‍ വര്‍ധിച്ചുണ്ടായ അധിക തസ്തികകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് കെ.എ.എം.എ സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍, ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."