HOME
DETAILS

മകന്‍ നഷ്ടപ്പെട്ടപ്പോഴും തിരിച്ചടി വേണ്ടെന്ന് അഭ്യര്‍ഥിച്ച ബംഗാളിലെ ഇമാമിനെ യൂത്ത് ലീഗ് സംഘം സന്ദര്‍ശിച്ചു

  
backup
June 30 2018 | 18:06 PM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോളിലെ ഇമാം ഇംദാദുദ്ദീന്‍ റഷീദിയെ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. അസന്‍സോളില്‍ കഴിഞ്ഞ രാമനവമി ഘോഷയാത്രക്കിടെ ആര്‍.എസ്.എസുകാര്‍ ഇമാമിന്റെ മകനായ സിബ്ഹത്തുല്ലയെ കൊലപ്പെടുത്തിയിരുന്നു. മകന്റെ പേരില്‍ തിരിച്ചടിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ ഗ്രാമം ഉപേക്ഷിച്ചു പോകുമെന്നുമുള്ള ഇമാമിന്റെ പ്രഖ്യാപനം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ്. ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. 30 വര്‍ഷത്തോളമായി ഇംദാദുല്‍ റഷീദി നമസ്‌കാരത്തിന് നേതൃത്വം നല്‍കിവരുന്ന നൂറാനി മസ്ജിദില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. 

പരീക്ഷാ ഫലം കാത്തിരിക്കുമ്പോഴാണ് അവന്‍ പോയത്. അവന്റെ മരണശേഷം ഫലം പുറത്ത് വരുമ്പോള്‍ മികച്ച വിജയമാണ് സിബ്ഹത്തുല്ല നേടിയത്. അവനോട് ആര്‍ക്കും ഒരു വൈരാഗ്യവും തോന്നില്ല, അത്രക്ക് നിഷ്‌കളങ്കമായിരുന്നു അവന്റെ പെരുമാറ്റം. അവനെ കൊലപ്പെടുത്തിയവര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഒരു കലാപമായിരുന്നു അവരുടെ ലക്ഷ്യം. ആ കെണിയില്‍ എന്റെ നാട് വീണുപോകാതിരിക്കാനാണ്. അങ്ങനെ സംഭവിച്ചാല്‍ ഗ്രാമവും, പള്ളിയും ഉപേക്ഷിച്ചു പോകും എന്ന് പ്രഖ്യാപിക്കേണ്ടി വന്നത്. മൂന്നു പതിറ്റാണ്ട് കാലം അവരുടെ ഇമാമായിരുന്നു ഞാന്‍. അവരെന്റെ വാക്ക് തള്ളില്ലെന്ന് എനിക്കുറപ്പായിരുന്നു... ഇമാം പറഞ്ഞു.
ശിഹാബ് തങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ടെന്നും ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാനെന്നും അദ്ദേഹം പ്രതികരിച്ചു. ബംഗാള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മൂത്തമകന് ജോലിയും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്‌തെങ്കിലും ഇമാം നിരസിക്കുകയായിരുന്നു. പക്ഷേ സിബ്ഹത്തുല്ലയുടെ പേരില്‍ അദ്ദേഹം രൂപീകരിച്ച ട്രസ്റ്റ് ആരംഭിക്കാനിരിക്കുന്ന മതപഠന ശാലക്ക് യൂത്ത് ലീഗ് നല്‍കുന്ന അഞ്ചുലക്ഷം രൂപ അദ്ദേഹം സ്വീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago