HOME
DETAILS
MAL
പത്രികകള്‍ സ്വീകരിച്ചു
backup
July 12 2016 | 20:07 PM
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഏഴ് സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ സൂക്ഷ്മപരിശോധന നടത്തി വരണാധികാരിയായ കലക്ടര്‍ ഇ. ദേവദാസന് അംഗീകരിച്ചു. എ. മൊയ്തീന് കുഞ്ഞി (ഐ.എന്‍.എല്‍), ബാബുരാജ് (ബി.ജെ.പി), ഷാനവാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ.എ ലത്തീഫ് (ഐ.എന്‍.എല്‍), എ.കെ അന്‍വര്‍ സാദിഖ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സ്വതന്ത്ര സ്ഥാനാര്‍ഥികളായ പി.എച്ച് അബ്ദുള്ള, എന്‍.എസ് മൊയ്തീന് കുഞ്ഞി എന്നിവരുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ സാധുവായി കണ്ടെത്തിയത്. നാളെയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി. 14 ന് സ്ഥാനാര്‍ഥികളുടെ ചിഹ്നം അനുവദിക്കുമെന്നും വരണാധികാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."