ഭിന്നശേഷിക്കാരുടെ വികസനത്തിന് സഊദി കഴിഞ്ഞ വര്‍ഷം ചിലവഴിച്ചത് 70 മില്യണ്‍ റിയാല്‍
ഇരു ഹറമുകളിലും ആവശ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും പൂര്‍ത്തീകരിച്ചു
റിയാദ്: ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സഊദി അറേബ്യാ ചിലവഴിച്ചത് എഴുപത് മില്യണ്‍ റിയാല്‍. സഊദി മനുഷ്യാവകാശ കമ്മീഷന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചതാണിക്കാര്യം. പുണ്യ ഭൂമികളായ മക്കയിലും മദീനയിലും ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെന്നും സഊദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡണ്ട് ഡോ. ബന്ദര്‍ അല്‍ ഐബാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഇരു ഹറമുകളിലും ഭിന്നശേഷിക്കാരായ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സഊദി ശൂറ കൗണ്‍സിലിലും മറ്റു പ്രധാനമേഖലകളിലും ഭിന്നശേഷിക്കാര്‍ നേതൃത്വസ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്കും പ്രധാന മതചരിത്ര കേന്ദ്രങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാനാകും വിധം പൊതുഗതാഗത സംവിധാനവും നവീകരിച്ചിട്ടുണ്ട്. സഊദിയിലെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുവാനുള്ള പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കും. പരാശ്രയം കൂടാതെ മികച്ച ജീവിത നിലവാരം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ വിദ്യാഭ്യാസവും ഉപകരണങ്ങളും തൊഴിലവസരങ്ങളും ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം എഴുപത് മില്യണ്‍ റിയാലാണ് ഭിന്നശേഷിക്കാരുടെ അസോസിയേഷനുകള്‍ക്കും എന്‍.ജി.ഒകള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യ വ്യാപകമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."