സംസ്ഥാനത്ത് 51 കമ്പനികളുടെ വെളിച്ചെണ്ണ വില്‍പന നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 51 കമ്പനികളുടെ വെളിച്ചെണ്ണ വില്‍പന നിരോധിച്ചു. മായം കലര്‍ന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവയുടെ ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവ സംസ്ഥാന വ്യാപകമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ രാജമാണിക്യം നിരോധിച്ചത്.
വെളിച്ചെണ്ണയുടെ പരിശോധനാഫലം വിലയിരുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനം.
വിലകുറഞ്ഞ മറ്റ് എണ്ണകള്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതാണ് പ്രധാനപ്പെട്ട മായം. വെളിച്ചെണ്ണ വില ഉയരുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ കൂടുക. നിറവും മണവുമില്ലാത്ത പെട്രോളിയം ഉല്‍പന്നമായ മിനറല്‍ ഓയിലും എണ്ണകളില്‍ മായമായി ചേര്‍ക്കാറുണ്ട്.
210 രൂപയാണ് ശുദ്ധമായ വെളിച്ചെണ്ണയുടെ മാര്‍ക്കറ്റ് വില. എന്നാല്‍ വ്യാജ വെളിച്ചെണ്ണ 160 രൂപയ്ക്ക് കിട്ടും. എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പരാഫിന്‍ കലര്‍ത്തിയാണ് വ്യാജവെളിച്ചെണ്ണ വില്‍ക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ലാബ് പരിശോധനയില്‍ കണ്ടെത്തി.
പരിശോധന തുടരുമെന്നും വ്യാജ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നും പൊതുജനങ്ങള്‍ ബോധവന്മാരായിരിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ രാജമാണിക്യം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."