തുര്‍ക്കിയില്‍ ഇനി പ്രസിഡന്റ് ഭരണം: ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്ക് വിജയം
ഇസ്താംബൂള്‍: ഹിതപരിശോധന നടന്ന തുര്‍ക്കിയില്‍ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്ക് വിജയം. ഇതോടെ തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനം നിലവില്‍ വരും. ഭരണകക്ഷിയായ എ.കെ പാര്‍ട്ടിക്കായിരുന്നു നേരത്തെ ഹിതപരിശോധനയില്‍ മുന്‍തൂക്കം. ഹിതപരിശോധനയില്‍ എ.കെ പാര്‍ട്ടി യെസ് വോട്ട് നേടുകയായിരുന്നു. പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം ആണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം വേണമോ, വേണ്ടയോ എന്നത് സംബന്ധിച്ച ഹിതപരിശോധന വോട്ടെടുപ്പാണ് നടന്നത്. രാജ്യത്തെ 31 പ്രവിശ്യകളിലായി ഒന്നരലക്ഷത്തില്‍പ്പരം പോളിങ്സ്റ്റേഷനുകളാണ് ഹിതപരിശോധന വോട്ടിങ്ങിനായി രാജ്യത്താകെ ഒരുക്കിയിരുന്നത്. 5.5 കോടി ആളുകളാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇനി 2029 വരെ ഉര്ദുഗാന് പ്രസിഡന്റായി തുടരാം. പ്രധാനമന്ത്രി മുതല്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാരെ വരെ നിയമിക്കാന്‍ പ്രസിഡന്റിന് അധികാരം നല്കുന്ന വമ്പന്‍ മാറ്റങ്ങളാണ് ഉര്ദുഗാന് ജനങ്ങള്‍ക്കു മുമ്പില്‍ വച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."