കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്
ആനക്കര: തൃത്താല മേഖലയിലെ നെല്‍ കര്‍ഷകര്‍ കഴിഞ്ഞ വിളവെടുപ്പിനു സപ്ലൈകോക്ക് നല്കിയ നെല്ലിന്റെ വില നല്കാന് ഇതുവരെയും തയാറായിട്ടില്ലെന്നും അത് ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും തൃത്താല മണ്ഡലം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബൂത്തു വിഭജനത്തില്‍ കാര്യമായ അപാകതകള്‍ ഉണ്ടെന്നും അത് പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് തലങ്ങളില്‍ ഏപ്രില്‍ 30 നുള്ളില്‍ കണ്വന്ഷന് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. സി.എം അലി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എസ്.എം.കെ തങ്ങള്‍ അധ്യക്ഷനായി. യു ഹൈദ്രോസ് യോഗം ഉദ്ഘാടനം ചെയ്തു.
കെ.പി മുഹമ്മദ്, ടി.പി കുഞ്ഞഹമ്മദ് മാസ്റ്റര്‍, പി.വൈ കുഞ്ഞിമോന്, കെ.വി മുസ്തഫ, അബ്ദു, മൊയ്തീന്‍കുട്ടി, മുഹമ്മദുണ്ണി മാസ്റ്റര്‍, അസീസ്, പാദുക നൗഷാദ്, ഫിറോസ്, ബഷീര്‍ വട്ടോളി, യാഹുല്‍ ഹമീദ്, ടി.കെ മുസ്തഫ, സുബൈര്‍ കൊഴിക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."