മലയാളത്തിന്റെ സുകൃതം ഇനി നെല്ലറയുടെ നാട്ടില്‍നിന്നും
ചേളാരി: മലയാള മാധ്യമരംഗത്തു പുതിയ വായനാനുഭവം പരിചയപ്പെടുത്തിയ സുപ്രഭാതം ഇനി നെല്ലറയുടെ നാട്ടില്‍നിന്നും. ആറ് എഡിഷനുകളിലായി മാധ്യമരംഗത്തെ ശ്രദ്ധേയ ഇടപെടലുകളുമായി പ്രസിദ്ധീകരണമാരംഭിച്ച പത്രത്തിന്റെ പ്രയാണത്തില്‍ പുതിയ ചലനമായാണ് പാലക്കാട്ട് ഏഴാമത് എഡിഷന്‍ ആരംഭിക്കുന്നത്.
അഞ്ചാം വയസിലേക്കു പ്രവേശിക്കുന്ന സെപ്റ്റംബര്‍ ഒന്നുമുതലാണു പുതിയ എഡിഷന്‍ പ്രവര്‍ത്തനമാരംഭിക്കുക. നിലവില്‍ തൃശൂര്‍ എഡിഷന്റെ ഭാഗമാണ് പാലക്കാട്. പത്രത്തിന്റെ ആദ്യ മിഡിലീസ്റ്റ് എഡിഷന്‍ ഖത്തറില്‍ ഉടന്‍ ആരംഭിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ മലപ്പുറം എഡിഷനുവേണ്ടി മലപ്പുറം ഇന്‍കെല്‍ എജ്യുസിറ്റിയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രിന്റിങ് പ്രസിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.
ഇഖ്‌റഅ് പബ്ലിക്കേഷന്‍ ആഭിമുഖ്യത്തില്‍ കോഴിക്കോട് ആസ്ഥാനമായി 2014 സെപ്റ്റംബര്‍ ഒന്നിനാണ് സുപ്രഭാതം പ്രസിദ്ധീകരണമാരംഭിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍, കൊച്ചി, തിരുവനന്തപുരം എഡിഷനുകളോടെയായിരുന്നു പത്രത്തിന്റെ പിറവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."