മരണം- നരഹത്യ, മരണകാരണം-കഴുത്തു ഞെരിച്ചമര്‍ത്തിയത്; ജോര്‍ജ് ഫ്ളോയിഡിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
മിനോപൊളിസ്: ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണം നരഹത്യയെന്ന് ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചമര്‍ത്തിയതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
46കാരനായ ജോര്‍ജിന്റെ മരണത്തിന് കാരണം പൊലിസുകാരന് പുറത്തും കഴുത്തിലും ഞെരിച്ചമര്‍ത്തിയതുമൂലം ഹൃദയ സ്തംഭനമുണ്ടായതാണെന്ന് ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ പ്രസ്താവനയില്‍ പറയുന്നു.
ഫ്ളോയഡിന്റെ കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. ജോര്‍ജിന്റെ പുറത്തും കഴുത്തിലും പൊലിസുകാരന് ഞരിച്ചമര്‍ത്തിയതിനാല്‍ ശ്വാസം കിട്ടാതെയാണ് മരണം സംഭവിച്ചതെന്നായിരുന്നു കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ട്.
മിനസോട്ട സ്റ്റേറ്റ് നയമമനുസരിച്ച് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ ഒരു സ്വതന്ത്ര ഓഫിസാണെന്ന് എക്സാമിനറുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അതേസമയം അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ജോര്‍ജ് ഫ്ളോയ്ഡിനെ കൊലപ്പെടുത്തിയ ഡെറിക് ഷൗവിന് എന്ന പൊലീസുകാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."