എമിലി നസ്‌റല്ലയെ ഓര്‍മിക്കുമ്പോള്‍
ലെബനോനിലെ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരിക്കേ 2018 മാര്‍ച്ച് പതിനാലാം തിയ്യതിയാണ് എമിലി നസ്‌റല്ല മരണത്തിന് കീഴടങ്ങിയത്. കഥ, നോവല്‍, ഉപന്യാസം, ബാലസാഹിത്യം തുടങ്ങിയ മേഖലകളില്‍ അന്തര്‍ദേശീയ തലത്തില്‍ തിളങ്ങിയ എമിലി ലെബനോനിന്റെ അക്ഷരപ്പെരുമയെ രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോയ എഴുത്തുകാരിയാണ്.
1931 ജൂലായ് ആറിന് തെക്കന്‍ ലെബനോനിലെ കെഫീര്‍ എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച എമിലിയുടെ യഥാര്‍ഥ പേര് ആബി റാഷിദ് എന്നായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഗ്രാമത്തിലെ പൊതു വിദ്യാലയത്തിലെ മൂന്നാം ക്ലാസ് പഠനത്തിനുശേഷം ഒരു ബന്ധുവിന്റെ സഹായം കൊണ്ടാണ് അവള്‍ പട്ടണത്തിലെ സ്‌കൂളില്‍ ഉപരിപഠനം തുടര്‍ന്നത്. പിന്നീട് കുടുംബം ബെയ്‌റൂത്തിലേക്ക് താമസം മാറ്റി. 1957 ല്‍ ബെയ്‌റൂത്തില്‍ കെമിസ്റ്റായിരുന്ന ഫിലിപ് നസ്‌റല്ലയെ വിവാഹം കഴിച്ചതിനുശേഷമാണ് അവര്‍ എമിലി നസ്‌റല്ല എന്ന പേരു സ്വീകരിച്ചത്. പഠനത്തോടൊപ്പം അധ്യാപികയായും പത്രപ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ച എമിലി ബിരുദം നേടിയതിനു ശേഷം അധ്യാപകവൃത്തി ഉപേക്ഷിച്ച് പത്രപ്രവര്‍ത്തനത്തിലും എഴുത്തിലും വ്യാപൃതയാവുകയായിരുന്നു.
'സെപ്തംബറിലെ പക്ഷികള്‍' (ത്വുയൂറു അയ്‌ലൂല്‍) - 1962 എന്ന ആദ്യ നോവല്‍കൊണ്ടുതന്നെ ലെബനോണിലും മറ്റ് അറബ് രാജ്യങ്ങളിലും പ്രശസ്തയായിത്തീര്‍ന്ന എഴുത്തുകാരിയാണ് എമിലി നസ്‌റല്ല. ഒന്നര പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ലെബനോനിലെ ആഭ്യന്തര കലാപങ്ങള്‍ സൃഷ്ടിച്ച ഭീകരമായ മുറിപ്പാടുകളുടെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന ജീവിതചിത്രങ്ങളാണ് ഈ നോവലില്‍ അവര്‍ വരച്ചിടുന്നത്. ജീവസന്ധാരണത്തിനായി സ്വന്തം കിടപ്പാടം പോലും ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുന്ന ഒരു ജനതയുടെ ആത്മനൊമ്പരങ്ങള്‍ തികഞ്ഞ യാഥാര്‍ഥ്യ ബോധത്തോടെ അവര്‍ ചിത്രീകരിക്കുന്നു. കണ്ണീരുവീണു കുതിര്‍ന്ന കടലാസിലാണ് ഈ നോവല്‍ താന്‍ പൂര്‍ത്തിയാക്കിയതെന്ന് ഒരഭിമുഖത്തില്‍ അവര്‍ പറയുന്നുണ്ട്. അറബ് സാഹിത്യ ലോകത്തെ ഉന്നതമായ മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ ഈ നോവല്‍ നിരവധി വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്. (ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പക്ഷേ, ഇനിയും വരാനിരിക്കുന്നതേയുള്ളു.) ആദ്യ നോവലിന്റെ വിജയത്തെത്തുടര്‍ന്ന് അനേകം നോവലുകളും കഥകളും ബാലസാഹിത്യകൃതികളുമാണ് അവരുടെ തൂലികയിലൂടെ അക്ഷരലോകത്തേക്ക് കടന്നുവന്നത്. കാലത്തിനെതിരെ ഒരു പോരാട്ടം, അവളുടെ സ്വന്തം ഭവനം ബെയ്‌റൂത്തില്‍ നിന്നുള്ള കഥകള്‍, നമ്മുടെ അന്നം, പുറപ്പെട്ടു പോകുന്ന സ്റ്റേഷനുകള്‍, നാടോടികളുടെ രാവുകള്‍ എന്നിവ എമിലിയുടെ ശ്രദ്ധേയമായ മറ്റു രചനകളില്‍ ചിലതാണ്. അവസാനത്തെ പുസ്തകമായ 'സുന്ദരകാലം' എഴുത്തുകാരിയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രകാശിതമായത്.
അറബ് ലോകത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സ്വത്വപ്രകാശനത്തിനും വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച എഴുത്തുകാരിയാണ് എമിലി നസ്‌റല്ല. ലെബനോന്‍ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളിലെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീത്വം അനുഭവിക്കുന്ന വിവേചനവും അവഗണനയും സത്യസന്ധമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുവാന്‍ സാഹിത്യ പ്രവര്‍ത്തനത്തേയും പത്രപ്രവര്‍ത്തനത്തേയുമാണ് അവര്‍ ഉപയോഗിച്ചത്. ലെബനോനിലെ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ അനുഭവിച്ച പ്രശ്‌നങ്ങളും പ്രതിസന്ധികളും അവര്‍ രചനകള്‍ക്ക് വിഷയമാക്കി. ബോംബ് സ്‌ഫോടനങ്ങളില്‍ വീടും മറ്റ് വസ്തുവകകളും തകര്‍ന്നടിഞ്ഞിട്ടും രാജ്യം വിട്ടുപോകാന്‍ അവര്‍ തയ്യാറായില്ല. വര്‍ഷങ്ങളോളം തീരായാതനകള്‍ അനുഭവിച്ചുകൊണ്ടാണ് ഈ എഴുത്തുകാരി സ്വന്തം രാജ്യത്ത് പിടിച്ചുനിന്നത്. പച്ചയായ ഈ അനുഭവങ്ങളാണ് ഇവരുടെ കഥാപാത്രങ്ങളുടേയും ഊര്‍ജം. അതുകൊണ്ടാകാം അവരില്‍ പലരും കലാപകാരികളോ നിലവിലെ വ്യവസ്ഥകളോട് തീവ്രമായി പ്രതികരിക്കുന്നവരോ ആയിത്തീര്‍ന്നത്. സമത്വത്തിന്റേയും മാനവികതയുടേയും പോരാളികളായി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എമിലി യഥാര്‍ഥത്തില്‍ തന്റെതന്നെ സ്വത്വ പ്രതിസന്ധികളെയാണ് അനുവാചകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
ലളിതവും കാവ്യാത്മകവുമായ ഭാഷയിലാണ് എമിലി നസ്‌റല്ല എഴുതിയിരുന്നത്. രചനകളില്‍ ആദ്യന്തം തുടിച്ചു നില്‍ക്കുന്ന പ്രസാദാത്മകതയാണ് ആ ഭാഷയുടെ ജീവന്‍. അതാകട്ടെ ഒരേസമയം വിനയാന്വിതവും അതോടൊപ്പം തീവ്രമായ ജീവിതാഭിമുഖ്യവും മാനവികതയ്ക്കു വേണ്ടിയുള്ള ഊഷ്മളമായ അഭിനിവേശവും കൊണ്ട് കരുത്തുറ്റതുമാണ്. അവര്‍ പറയുന്നു. 'എന്റെ ഭാഷ ഉന്നതമാണെന്നോ ഗംഭീരമാണെന്നോ ഞാന്‍ അവകാശപ്പെടുന്നില്ല. കഴിയുന്നത്ര ലളിതമായി, എന്നാല്‍ ശക്തമായി എഴുതാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' പ്രശസ്തമായ ഗെയ്‌ഥെ മെഡല്‍ അവര്‍ക്ക് സമ്മാനിച്ച വേളയില്‍ തന്റെ എഴുത്തിനേയും ജീവിതവീക്ഷണത്തേയും കുറിച്ച് അവര്‍ ഇങ്ങനെ പറയുകയുണ്ടായി. 'ഞാന്‍ തന്നെ ഒരു കഥയാണ്. ഒരു തനി നാട്ടിന്‍പുറത്തുകാരി. ഒരു സാധാരണ കര്‍ഷകകുടുംബത്തിലെ അംഗം. കുട്ടിക്കാലത്ത് ഞാന്‍ വയലില്‍ പണിയെടുത്തിട്ടുണ്ട്. ഒലീവും മുന്തിരിയും വിളവെടുക്കുമ്പോള്‍ ഞാനും കൂടുമായിരുന്നു....'
എഴുത്തിനെ ഗാഢമായി പ്രണയിച്ച എമിലി നസ്‌റല്ലയുടെ വേര്‍പാട് അക്ഷരലോകത്തെ തീരാനഷ്ടമാണെന്നതില്‍ സംശയമില്ല. അറബ് സാഹിത്യ ചരിത്രത്തിലെ തീക്ഷ്ണവും യാഥാര്‍ഥ്യബോധമുള്‍ക്കൊള്ളുന്നതുമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ കൂടിയാണ് അവരുടെ മരണത്തോടൊപ്പം അസ്തമിച്ചതെന്നു പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം
International
• 2 months agoആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
International
• 2 months agoതിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്
Kerala
• 2 months agoകോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍
Kerala
• 2 months agoവീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 2 months agoമടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക്
Kerala
• 2 months agoകൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 2 months agoഅര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
latest
• 2 months ago'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍
Kerala
• 2 months agoഎം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്
Kerala
• 2 months agoഅത് അര്ജുന് തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
Kerala
• 2 months agoഅന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്
Kerala
• 2 months agoകൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 2 months agoസംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന് വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി
Kerala
• 2 months agoതൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍
Kerala
• 2 months agoബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്
Kerala
• 2 months agoപൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്; 320 കൂടി ഇന്ന് പവന് 56,800; വൈകാതെ 57000 കടക്കുമെന്ന് സൂചന
International
• 2 months ago'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
International
• 2 months agoഗസ്സക്കുമേലും ഇസ്റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത