താലിബാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് അഫ്ഗാന്
കാബൂള്‍: താലിബാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി. സമാധാന ശ്രമങ്ങള്‍ ആരുടെയെങ്കിലും കുത്തകയല്ലെന്നും താബിലാനെതിരേ നടപടികള്‍ തുടരുമെന്നും അഷ്റഫ് ഗനി പത്ര സമ്മേളനത്തില്‍ പറഞ്ഞു.പെരുന്നാളിനോട് അനുബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച 18 ദിവസത്തെ വെടിനിര്‍ത്തലാണ് ഇന്നലെയോടെ അവസാനിച്ചത്. താലിബാനുമായി മൂന്ന് ദിവസം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ പീന്നീട് ദീര്‍ഘിപ്പിക്കുകയായിരുന്നു. എന്നാല്‍ കരാര്‍ തുടരുന്നത് താലിബാന് അംഗീകരിച്ചിരുന്നില്ല.
കൊലപാതകങ്ങള്‍ തുടരണമോ അല്ല, സമാധാന ശ്രമങ്ങള്‍ വേണോയെന്ന് താലിബാന് തീരുമാനിക്കാം. വെടിനിര്‍ത്തല്‍ 98 ശതമാനവും വിജയകരമായിരുന്നു. സാധാരണക്കാരും ഭൂരിഭാഗം താലിബാന്‍കാരും സമാധാനം ആഗ്രഹിക്കുന്നു. അവരുമായുള്ള വെടിനിര്‍ത്തലിന് എപ്പോഴും തയാറാണെന്ന് അഷ്റഫ് ഗനി പറഞ്ഞു.
അതിനിടെ നഗരത്തില്‍ പൊലിസ് കേന്ദ്രത്തില്‍ ബൂധനാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. ആക്രമണത്തില്‍ 30 പൊലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."