അവസരങ്ങള്‍ ലഭിക്കുമ്പോഴാണ് കലാകാരന്‍മാര്‍ ഉയര്‍ന്നു വരുന്നതെന്ന്
ആനക്കര: അവസരങ്ങള്‍ ലഭിക്കുമ്പോഴാണ് കലാകാരന്‍മാര്‍ ഉയര്‍ന്നുവരുന്നതെന്ന് കേരള ജനകീയ സാസ്‌കാരിക സംഘം സംസ്ഥാന പ്രസിഡന്റ് സി.പി. കാര്‍ത്തികേയന്‍ പറഞ്ഞു. ചേക്കോട് ഗാന്ധി മേനോന്‍ മൈതാനത്ത് കേരള ജനകീയ സാംസ്‌ക്കാരിക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കലാഭവന്‍ മണി അുസ്മരണവും കലാ സന്ധ്യയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ അധ്യക്ഷയായി. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ സി.കെ. ശശിപച്ചാട്ടിരി, അലി കുമരനല്ലൂര്‍, രമേശ് വേളത്ത്, ഹസ്സന്‍ വട്ടംകുളം എന്നിവരെയും വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളെയും സിനിമാ വസ്ത്രാലങ്കാരത്തില്‍ മികവ് തെളിയിച്ച പ്രസാദ് ആനക്കരരെയും ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സ്മിത വിജയന്‍, താജീഷ് ചേക്കോട്, പ്രമോദ് ചന്ദ്രന്‍, സുഷിത് കലാഭവന്‍, അലി കുമരനല്ലൂര്‍, വി.കെ. ബാലകൃഷ്ണന്‍, അഡ്വ. വി. രാജേഷ്, ഇ.വി. കുട്ടന്‍, റോബിന്‍ പി. വേലായുധന്‍, രവി കോക്കാട്, ടി.പി. മാമ്പി മാസ്റ്റര്‍, കെ. രാഹുല്‍, സി. അഹമ്മദുണ്ണി പ്രസംഗിച്ചു. രാത്രിയില്‍ തൃശൂര്‍ ജോക്‌സ് മീഡിയയുടെ മെഗാ സ്‌റ്റേജ് ഷോ ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."