താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം: സിനിമ ചിത്രീകരണം ഉടന്‍ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ചിത്രീകരണം ഉടന്‍ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍.ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയ ശേഷമേ ചിത്രീകരണം ആരംഭിക്കൂ. താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്‍ഡോര്‍ ഷൂട്ടിംഗിനാണ് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഔട്ട് ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ജൂണ്‍ എട്ടിന് ശേഷം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രവര്‍ത്തകര്‍.
ഇരുപതിലധികം സിനിമകളുടെ ചിത്രീകരണമാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. ഇവക്ക് പ്രഥമ പരിഗണന നല്‍കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സിനിമാമേഖല കടന്നുപോകുന്നത്. അതുകൊണ്ട് 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടന ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."