കര്‍ണാടക: സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുകതന്നെ ചെയ്യുമെന്ന് സിദ്ധരാമയ്യ. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കെതിരേ താന്‍ പറഞ്ഞെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോയില്‍ സത്യമില്ലെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.സഖ്യസര്‍ക്കാറിനെയും മുഖ്യമന്ത്രി കുമാരസ്വാമിയേയും സിദ്ധരാമയ്യ വിമര്‍ശിക്കുന്ന രണ്ടു വിഡിയോകള്‍ പുറത്തുവന്നിരുന്നു.തനിക്ക് അസന്തുഷ്ടിയുണ്ടെന്ന് ആരു പറഞ്ഞെന്ന് സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു. എന്ത് അര്‍ഥത്തിലാണ് താന്‍ അങ്ങിനെ പറഞ്ഞതെന്ന് നിങ്ങള്‍ക്കറിയില്ല. ആര്‍ക്കും അറിയില്ല. തികച്ചും അധാര്‍മികമായാണ് വിഡിയോ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പിയെ അധികാരത്തില്‍നിന്നു പുറത്താക്കാനാണ് തങ്ങള്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. സര്‍ക്കാര്‍ കാലാവധി തികയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ സുരക്ഷിതമാണ് സിദ്ധരാമയ്യ പറഞ്ഞു.പുറത്തുവന്ന ഒരു വിഡിയോയില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള കുമാരസ്വാമിയുടെ തീരുമാനത്തെ സിദ്ധരാമയ്യ ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ ഒരു ബജറ്റ് അവതരിപ്പിച്ചതിനാല്‍ ഈ ബജറ്റിന്റെ ആവശ്യമെന്തെന്നും സിദ്ധരാമയ്യ ചോദിക്കുന്നു.
മറ്റൊരു വിഡിയോയില്‍ സഖ്യ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമോ എന്നും സിദ്ധരാമയ്യ ആശങ്കപ്പെടുന്നുണ്ട്.എന്നാല്‍ രാഹുല്‍ ഗാന്ധിയാണ് സഖ്യസര്‍ക്കാരിന് പച്ചക്കൊടി കാട്ടിയതെന്നും തനിക്കതില്‍ ഒരതൃപ്തിയും ഇല്ലെന്നുമാണ് സിദ്ധരാമയ്യ ഇപ്പോള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."