മല്യ ഓഗസ്റ്റ് 27ന് ഹാജരാകണമെന്ന് പ്രത്യേക കോടതി
മുംബൈ: വിജയ് മല്യ ഓഗസ്റ്റ് 27ന് ഹാജരാകണമെന്ന് പ്രത്യേക കോടതി. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയോട് ആഗസ്റ്റ് 27ന് ഹാജരാകണമെന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി നിര്‍ദേശിച്ചത്. ലണ്ടനില്‍ കഴിയുന്ന മല്യയ്ക്ക് ഇത് സംബന്ധിച്ച് സമന്‍സ് അയച്ചു.ഹാജരാകാത്ത പക്ഷം മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും 12,500 കോടിയുടെ ആസ്തി കണ്ടുകെട്ടാനുള്ള നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മുന്നോട്ട് പോകുമെന്നും കോടതി വ്യക്തമാക്കി.പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി വിജയ് മല്യയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്്ടറേറ്റ്(ഇ.ഡി) സമര്‍പ്പിച്ച ഹരജിയിലാണ് സമന്‍സ്. കഴിഞ്ഞ ആഴ്ചയാണ് മുംബൈ പ്രത്യേക കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇ.ഡി കോടതിയെ സമീപിച്ചത്. മെയ് 27ലെ ഓര്‍ഡിനന്‍സ് അനുസരിച്ച് ബാങ്കിനെ കബളിപ്പിച്ച് രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് അധികാരമുണ്ട്.
ബാങ്കുകളുടെ ഇടപാട് തീര്‍ക്കാനായി എല്ലാ ശ്രമങ്ങളും താന്‍ നടത്തുന്നുണ്ടെന്ന് വിജയ് മല്യ ഈയിടെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."