HOME
DETAILS

തസ്രാക്കില്‍ അക്ഷരത്തിന്റെ മാസ്മരികതയറിയാന്‍ അവര്‍ ഒത്തുകൂടി

  
backup
April 16 2017 | 18:04 PM

%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


പാലക്കാട്: ഖസാക്കിന്റെ  ഇതിഹാസം എന്ന നോവാലിലൂടെ ലോകപ്രശസ്തി നേടിയ തസ്രാക്ക് എന്ന ഗ്രാമത്തില്‍ അക്ഷരത്തിന്റെ മാസ്മരികതയറിയാന്‍ അവര്‍ ഒത്തുകൂടി. സാക്ഷരത മിഷന്‍ ചിറ്റൂര്‍, പുതുനഗരം പഠന കേന്ദ്രത്തില്‍ പ്ലസ് ടു പഠിക്കുന്നവരും, അവര്‍ക്ക് അക്ഷരം പകര്‍ന്നുകൊടുക്കുന്നവരുമായി നൂറോളം പേരാണ് ഖസാക് പിറന്നു വീണ തസ്‌റാക്കില്‍ എത്തിയത്.
പാലക്കാടന്‍ ചുരത്തിന്റെ അടിവാരത്തുള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടന്‍ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകള്‍ നിറഞ്ഞ ഖസാക്ക് പരിഷ്‌കാരം തീരെ ബാധിക്കാത്ത റാവുത്തന്മാരുടെയും തീയന്മാരുടെയും ഗ്രാമമാണ്. ചെതലിമലയുടെ മിനാരങ്ങളില്‍ കണ്ണുനട്ട് കിടക്കുന്ന, ഷേയ്ക്കിന്റെ കല്ലറയിലും, രാജാവിന്റെ പള്ളിയിലും, അറബിക്കുളത്തിലും, പോതി കുടിപാര്‍ക്കുന്ന പുളിങ്കൊമ്പത്തുമൊക്കെ ചരിത്രങ്ങളും മിത്തുകളുമൊളിപ്പിച്ച പ്രാചീനമായ ആ ഗ്രാമത്തിലേയ്ക്ക് സര്‍ക്കാറിന്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാനെത്തുന്ന രവിയില്‍നിന്ന് കഥയാരംഭിക്കുന്നു.
കഥയാരംഭിക്കുന്നുവെന്ന് പറയാമെങ്കിലും ഇത് രേഖീയമായ ഒരു കഥയല്ല. കുറേ ഉപകഥകളിലൂടെ, കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ ചുരുളഴിയുകയാണ് ഈ നോവലില്‍. ഞാറ്റുപുരയും, അറബികുളവും, നവീകരിച്ച ഓത്തുപള്ളിയുമൊക്കെ അവര്‍ നേരിട്ട് കണ്ടു മനസിലാക്കുകയും, നോവലിനെ ആസ്പദമാക്കി ചിത്രകാരന്മാര്‍ വരച്ച  ചിത്രങ്ങളും, ഓ.വി.വിജയന്റെ അപൂര്‍വ ഫോട്ടോകളും, കാര്‍ട്ടൂണുകളും, ഡോക്യൂമെന്ററികളുമൊക്കെ കണ്ടാണ് അവര്‍ മടങ്ങിയത്.  
ഒ.വി. വിജയന് ലോകോത്തര നിലവാരത്തില്‍ നല്ലൊരു സ്മാരക മന്ദിരം നിര്‍മിക്കാനുള്ള കര്‍മപദ്ധതികള്‍  ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ് ഒ.വി. വിജയന്‍ സ്മാരക സമിതി. പഠനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടി ഒ.വി. വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍ ഉദ്ഘടനം ചെയ്തു. വി.പി. കുര്യക്കോസ് അധ്യക്ഷനായി.
പത്രപ്രവര്‍ത്തകന്‍ വി.എം. ഷണ്‍മുഖദാസ്, നോവലിസ്റ്റ് പി.വി. സുകുമാരന്‍, മുരളി എസ്.കുമാര്‍, സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ കമല മീനാക്ഷി, ബിന്ദു, ശാലിനി, എം. സന്തോഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  16 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago