വരള്‍ച്ച: ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് നല്‍കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ ഇഴയുന്നു
കാക്കനാട്: കടുത്ത വരള്‍ച്ചയെ നേരിടാന്‍ അടിയന്തിരമായി ജലസംഭരണികള്‍ സ്ഥാപിച്ച് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് നല്‍കാനുള്ള ജില്ല ഭരണകൂടത്തിന്റെ നടപടികള്‍ ഇഴയുന്നു. കഴിഞ്ഞ ജനുവരിയില്‍ റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ടാങ്കര്‍ ലോറികളില്‍ വെള്ളം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ സ്ഥാപിക്കാനുള്ള ജലസംഭരണികള്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ എത്തിയിട്ടേയുള്ളൂ.
ദുരന്തനിവാണ വകുപ്പിന് ജില്ലയിലെ കുടിവെള്ള വിതരണ ചുമതല നല്‍കികൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ നൂറ് ജലസംഭരണികള്‍ സ്ഥാപിച്ച് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് വിതരണം ചെയ്യാനായിരുന്നു തീരുമാനം. ജില്ലയിലെ പഞ്ചായത്തുകളില്‍ 600 ജലസഭരണികള്‍ സ്ഥാപിക്കാനായിരുന്നു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അടിയന്തര പ്രാധാന്യം നല്‍കിയ നൂറ് കിയോസ്‌കളുടെ കാര്യത്തില്‍ പോലും തീരുമാനം നടപ്പിലായിട്ടില്ല. പറവൂര്‍ താലൂക്കില്‍ 16 കിയോസ്‌കുള്‍ മാത്രമാണ് ഇതിനോടകം സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളം ഇതുവരെ എത്തിയിട്ടില്ല.
ജലസംഭരണികള്‍ സ്ഥാപിക്കാനുള്ള ബേസ്‌മെന്റുകളുടെ നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത് നിര്‍മിതി കേന്ദ്രത്തിനാണ്. മറ്റു താലൂക്കുകളില്‍ ബേസ്‌മെന്റുകളുടെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ത ഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് ജലസംഭരണികള്‍ സ്ഥാപിക്കാന്‍ ജില്ല ഭരണകൂടം നടപടി സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കി ഒരുമാസത്തിലേറെയായിട്ടും ജലസംഭരണികള്‍ എത്തിയിട്ടില്ല.
5000 ലിറ്റര്‍ സംഭണ ശേഷിയുള്ള 50 ജലസംഭരണികളാണ് കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കമ്പനി എത്തിച്ചിരിക്കുന്നത്. നിര്‍മിതി കേന്ദ്രം ബേസ്‌മെന്റ് പൂര്‍ത്തിയാക്കിയ സ്ഥലങ്ങളിലേക്ക് ടാങ്കുകള്‍ വിതണം കമ്പനിയാണ് ഇവിടെ നിന്ന് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പ് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ എത്തിച്ച ജലസംഭരണികളില്‍ ഒന്ന് പോലും ഇവിടെ നിന്ന് കൊണ്ട് പോയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."