HOME
DETAILS
MAL
മാനാശ്ശേരി ഗ്യാപ്പ് കല്ല് വീണ് മൂടുന്നു; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍
backup
April 16 2017 | 18:04 PM
പള്ളുരുത്തി: മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമായി മാനാശ്ശേരി ഗ്യാപ്പ് കല്ല് വീണ് മൂടുന്നു.
കടലില്‍ തൊഴിലെടുക്കുന്നവര്‍ ഇത് വഴിയാണ് വള്ളം കയറ്റി ഇറക്കുന്നത്. ഗ്യാപ്പ് കല്ല് വീണ് മൂടിയതുമൂലം ഇതു വഴി വള്ളംഇറക്കുവാന് വേലിയേറ്റം വരുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമാണ്.
ചെറുവള്ളങ്ങളില്‍ ചൂണ്ട ,ചെറുവല ,വീശു വല ഉപയോഗിച്ച് ജോലിയെടുക്കുന്നവര്‍ ഒറ്റക്കാണ് വള്ളങ്ങളില്‍ പോകുന്നത് നാലും, അഞ്ചും മണിക്കൂറിന് ശേഷം തിരിച്ചെത്തുമ്പോള്‍ വേലിയിറക്കം ആകും. ഈ സമയം വള്ളംകരയിലേക്ക് കയറ്റാന്‍ കഴിയാതാകുമെന്ന് ഇവര്‍ പറയുന്നു. ഗ്യാപ്പിന് സമീപം വള്ളം കെട്ടിയിട്ടാല്‍ തിരയടിക്കുമ്പോള് വള്ളംകല്ലില് തട്ടി തകര്‍ന്നു പോവുകയാണ് രണ്ട് വലിയ വള്ളങ്ങള്‍ ഒരേ സമയം കടന്നു പോകുന്ന തരത്തില്‍ നിര്‍മ്മിച്ച ഗ്യാപ്പിലൂടെ ചെറുവള്ളം പോലും കയറ്റാന്‍ കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."