പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കപ്പെടുകയാണെന്ന്
കോതമംഗലം: പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സംവരണം അട്ടിമറിക്കപ്പെടുകയാണെന്ന് മഹാത്മ അയ്യങ്കാളി അംബദ്കര്‍ റിസേര്‍ച്ച് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.ആര്‍. അംബദ്കര്‍ ജന്മദിനാഘോഷ സമ്മേളനം.
ജുഡീഷ്യറിയിലും, ആരോഗ്യമേഖലയിലും, മെട്രോ റെയില്‍ കോര്‍പ്പറേഷനുകളിലും ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി സംവരണം അട്ടിമറിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംവരണം തിരിച്ച് പിടിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടന നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെ ഡോ. അംബദേകറിന്റെ ചിന്തകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആദിവാസികള്‍ക്ക് വിഷു കിറ്റ്, നേര്യമംഗലം പി.എച്ച്.സി. ക്ക് വീല്‍ചെയര്‍, ചികിത്സാധനസഹായങ്ങള്‍, പാലിയേറ്റീവ് ചെയര്‍, കെ.പി. വള്ളോന്‍ എന്‍ഡോവ്‌മെന്റ് വിതരണം എന്നിവ നടത്തി. ആന്റണി ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.ഡി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. കെ.കെ. ശിവദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ.എ. സിബി, പ്രസിഡന്റ് വി.ബി. ബാബു, സി.കെ. രാജന്‍, സി. പ്രകാശന്‍, എ.എന്‍. ബാബു, സി.വി. ബാലചന്ദ്രന്‍, പി.എ. സുരേഷ്, കെ.എ. തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."