മദ്‌റസകളുടെ ശാക്തീകരണത്തിന് മാനേജ്‌മെന്റ് കമ്മിറ്റികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്
വൈപ്പിന്‍: മദ്‌റസകളുടെ ശാക്തീകരണത്തിന് മാനേജ്‌മെന്റ് കമ്മിറ്റികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി പറഞ്ഞു.
സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിന്‍ എടവനക്കാട് ബീച്ച് ബദ് രിയ മദ്‌റസയില്‍ സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മദ്‌റസ പഠനം വളര്‍ന്നു വരുന്ന തലമുറയുടെ സാമൂഹ്യ പരിവര്‍ത്തനത്തിന് സാധ്യമാകുന്നതായിരിക്കണം. ഇതിനായി ഈ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയണമെന്നും. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകളുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഏറ്റവും വിലപ്പെട്ടതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എം.എം.എ ജില്ലാ പ്രസിഡന്റ് ടി.എ ബഷീര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലയിലെ 14 റെയിഞ്ച് കമ്മിറ്റികളില്‍ നിന്നുള്ള ഭാരവാഹികളാണ് നേതൃസംഗമത്തില്‍ പങ്കെടുത്തത്.
റെയിഞ്ച് തലത്തില്‍ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃസംഗമങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലാതല സംഗമത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍, ജനറല്‍ സെക്രട്ടറി സി.കെ.സിയാദ് ചെമ്പറക്കി, മുഹമ്മദ് ദാരിമി, കെ.എച്ച് അബ്ദുസമദ് ദാരിമി, യൂസുഫ് മാസ്റ്റര്‍,ബക്കര്‍ ഹാജി പെരിങ്ങാല, ഇ.കെ അഷ്‌റഫ്, പി.എച്ച് അബൂബക്കര്‍, ഉബൈദ് മുസ് ലിയാര്‍, അബൂബക്കര്‍ റഷാദി, അബൂബക്കര്‍ അല്‍ഖാസിമി, അഷ്‌റഫ് ഹാജി എടവനക്കാട്, അബ്ദുള്‍ സലാം ഹാജി ചിറ്റേത്തുകര, കെ.എം അഷ്‌റഫ്, അസൈനാര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."