സാമൂഹ്യ പെന്ഷന്: സര്‍വ്വെ നാളെ മുതല്‍
പാലക്കാട് : സാമൂഹ്യ സുരക്ഷ പെന്ഷന് ഗുണഭോക്താക്കളുടെ അഭിപ്രായ സര്‍വ്വെ നാളെ മുതല്‍ ജില്ലയില്‍ ആരംഭിക്കും. സംസ്ഥാനത്ത് നിലവിലുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്ഷന്, വികലാംഗ പെന്ഷന്, വിധവാ പെന്ഷന്, 50 വയസു കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്ഷന്, കര്‍ഷകത്തൊഴിലാളി പെന്ഷന് തുടങ്ങിയവ ഗുണഭോക്താക്കളുടെ വീട്ടില്‍ എത്തിച്ച് നല്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സര്‍വ്വെ.
ഇത് നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളുടെ വീട് സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. ഒരു വാര്‍ഡില്‍ നിന്നും രണ്ട് എന്യൂമറേറ്റര്‍ വീതമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. എന്യുമറേറ്റര്മാരുടെ പരിശീലനം ഇന്ന് അവസാനിക്കും. പെന്ഷന് ഗുണഭോക്താക്കളും പൊതുജനങ്ങളും എന്യുമറേറ്റര്മാരോട് സഹകരിച്ച് വിവരങ്ങള്‍ നല്‍കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."