ഖുര്‍ആന്‍ മെഗാ ഫാമിലി ക്വിസ് തുടങ്ങി
തച്ചനാട്ടുകര: ലെഗസി എ.യു.പി സ്‌കൂളിലെ മുഴുവന്‍ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ട് അലിഫ് അറബിക്ക് ക്ലബിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ മെഗാ ഫാമിലി ക്വിസ് സംഘടിപ്പിച്ചു.
വിദ്യാലയത്തില്‍ പതിനഞ്ച് ദിവസങ്ങളിലായി അഞ്ച് വീതം ചോദ്യങ്ങള്‍ നല്‍കി കുട്ടികള്‍ സ്വയം അന്വേഷിച്ച് ഉത്തരങ്ങള്‍ കണ്ടെത്തി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ മത്സരത്തിന്റെ ചോദ്യാവലിയെ ആസ്പദമാക്കിയാണ് രക്ഷിതാക്കള്‍ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയത് .ഫാമിലി ക്വിസ് ചോദ്യാവലിയുടെ വിതരണോദ്ഘാടനം സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുല്‍ ജലീല്‍ പി.ടി.എ. വൈ: പ്രസിഡന്റ് കെ.മുഹമ്മദാലിക്ക് നല്‍കി നിര്‍വഹിച്ചു.
പി.ടി.എ.പ്രസിഡന്റ് എം.ഷാജഹാന്‍ ,മാനേജര്‍ കെ.കുഞ്ഞലവി ഹാജി ,ഹെഡ്മാസ്റ്റര്‍ സി.എം.ബാലചന്ദ്രന്‍ ,ടി.പി.മമ്മൂമാസ്റ്റര്‍ ,പി.ഹംസ, ടി.ഹംസ ,പി. മുഹമ്മദ് ഹനീഫ ,ഇ.കെ.അബ്ദുല്‍ സമദ്, ടി.സലീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."