ജീവിതത്തിലെന്ന പോലെ മരണത്തിലും അവര്‍ ഒരുമിച്ചു
പിലാത്തറ: ഒരുമാസത്തിനിടെ തങ്ങളുടെ പ്രിയങ്കരായ വൃദ്ധ ദമ്പതികളുടെ നിര്യാണത്തിന്റെ വേദനയിലാണ് ചുനങ്ങാട് പിലാത്തറ ഗ്രാമം. പിലാത്തറയിലെ വടക്കേതില്‍ ആലിപ്പു(74),ഭാര്യനബീസ(70)എന്നീ വൃദ്ധ ദമ്പതികളുടെ മരണം കൃത്യം ഒരുമാസത്തിന്റെ വ്യത്യാസത്തിലായിരുന്നു. ഇരുവരും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവര്‍. വാര്‍ധക്യത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും സ്‌നേഹവും സഹനവും കൈമുതലാക്കി കുടുംബത്തിനും നാട്ടുകാര്‍ക്കും മാതൃകയായ വൃദ്ധ ദമ്പതിമാരില്‍ ആദ്യം ഭര്‍ത്താവ് ആലിപ്പുവാണ് മരണപ്പട്ടത്. ഒരുമാസം തികഞ്ഞപ്പോഴേക്കും ഭാര്യയും യാത്രയായി.
ജീവിതത്തിന്റെ കയറ്റിറക്കങ്ങളില്‍ എന്നും ഒന്നിച്ചുണ്ടായിരുന്ന ഇരുവരുവരും മരണാനന്തരവും ഒരുമിച്ചായി. മുരുക്കംപറ്റമഹല്ല് ഖബര്‍സ്ഥാനില്‍ തന്നെയാണ് ഇരുവരുടേയും ഖബറുകളും തയ്യാറാക്കിയത്. മക്കള്‍ : ഉമൈബ, ഹുസ്സന്‍, ഹാജറ, മിസ്രിയ, ബീവാത്തു, സൈദ്മുഹമ്മദ്, ഫൈസല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."