HOME
DETAILS
MAL
ഇന്ത്യയുടെ പേര് മാറ്റണമെന്ന ഹരജി പിന്നീട് പരിഗണിക്കും
backup
June 03 2020 | 01:06 AM
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നോ ഹിന്ദുസ്ഥാന്‍ എന്നോ ആക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹരജി സുപ്രിംകോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ഇന്നലെയായിരുന്നു കോടതി ഈ ഹരജി പരിഗണിക്കുമെന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഹരജി ഇനി എന്നു പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.ബ്രിട്ടീഷുകാരുടെ രീതിയിലുള്ള പഴയ പേര് മാറ്റി ഇന്ത്യയുടെ ദേശീയത സ്ഫുരിക്കുന്ന പേരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നുമായിരുന്നു ഡല്‍ഹിയിലെ കര്ഷകന് എന്നവകാശപ്പെട്ട നമാഹ് എന്ന വ്യക്തി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."