പ്രതിയെ രക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം
തൃപ്രയാര്‍ : നാട്ടിക പള്ളം ബീച്ചില്‍ ബധിരയും മൂകയുമായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പീഡനത്തിനിരയായ യുവതിയുടെയും പ്രതിയുടെയും മൊഴിയില്‍ വൈരുദ്ധ്യം. വീടിനു പുറത്ത് വീടിനോട് ചേര്‍ന്ന് ഷെഡിനു സമീപത്തുവച്ചതാണ് തന്നെ പീഡിപ്പിച്ചതെന്ന് ആശുപത്രിയില്‍ യുവതി മൊഴി നല്കി.
എന്നാല്‍ വീട്ടിനകത്തെ കിടപ്പുമുറിയില്‍ വച്ചാണ് താന്‍ യുവതിയെ പീഡിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതായി പൊലിസ്. എന്നാല്‍ പീഡനത്തിനിരയായ യുവതിയുടെ കുടുബം നിര്‍ധനയായ തിനാല്‍ പ്രതിയെ രക്ഷിക്കാന്‍ പൊലിസ് ശ്രമം നടത്തുന്നതാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം വീട്ടുമുറ്റത്ത് ഷെഡിനുമുന്നില്‍ രക്തത്തില്‍ വിവസ്ത്രയായി ഇരിക്കുന്ന നിലയിലാണ് സംഭവ ദിവസം യുവതിയെ കാണ്ടതെന്നും അവിടെനിന്നും താങ്ങിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും അയല്‍വാസിയായ വീട്ടമ്മ പറയുന്നു.
എന്നാല്‍ യുവാവ് യുവതിയുടെ വീട്ടില്‍ ചെന്ന് വെള്ളം ചോദിക്കുകയും യുവതി വെള്ളം എടുക്കാന്‍ അകത്തു കയറിയപ്പോള്‍ യുവതിയെ പിന്തുടര്ന്നു കിടപ്പുമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതെന്നും രക്തസ്രാവത്തെ തുടര്‍ന്ന് പ്രതി പുറത്ത് വന്നിരിക്കുകയായിരുന്നുവെന്നും പൊലിസ് ഇന്നലെ നാട്ടുകാര്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്. ഇന്നലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നസമയത്ത് പീഡനം നടന്നുവെന്ന് യുവതി മൊഴി നല്കിയ ഷെഡിനു സമീപത്തു നിന്നുമാണ് പൊലിസ് നായ മണം പിടിച്ചതെന്നും നാട്ടുകാരും ദൃക്സാക്ഷികളും പറയുമ്പോള്‍ പരസ്പര വൈരുദ്ധ്യം മൊഴികളില്‍ കാണുന്നതായും പ്രതി എളുപ്പത്തില്‍ രക്ഷപ്പെടാന്‍ ഇത് കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."