HOME
DETAILS

'നുമ്മ ഊണി'ലൂടെ ഇന്നു മുതല്‍ 500 പേര്‍ക്ക് ഉച്ചഭക്ഷണം

  
backup
July 01 2018 | 05:07 AM

%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%8a%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2

 

കാക്കനാട്: ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ വിശപ്പുരഹിത നഗരം പദ്ധതി 'നുമ്മ ഊണി'ലൂടെ ഇന്നു മുതല്‍ പ്രതിദിനം 500 പേര്‍ക്ക് ഉച്ചഭക്ഷണം ലഭിക്കും. പൈലറ്റ് പ്രോജക്ടായി തുടങ്ങിയ പദ്ധതി ഫലപ്രദമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ 300 പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നിടത്ത് 500 പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ നഗര പദേശങ്ങളിലൊതുങ്ങിയിരുന്ന 'നുമ്മ ഊണ്‍' ഇതോടെ ഗ്രാമങ്ങളിലേക്കുമെത്തും. ഇനിമുതല്‍ തെരഞ്ഞെടുത്ത 39 ഹോട്ടലുകളില്‍നിന്ന് 'നുമ്മ ഊണ്' ലഭിക്കും. കൂപ്പണ്‍ വിതരണം ചെയ്തിരുന്ന കൗണ്ടറുകളുടെ എണ്ണം 13ല്‍ നിന്ന് ഇരുപതായും ഉയര്‍ത്തി. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലാ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നുമായി നിത്യേന 100 കൂപ്പണുകളാണ് നല്‍കിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ മെയ് 11 മുതല്‍ ജില്ല മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കുകയും കൂപ്പണുകളുടെ എണ്ണം 300 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു. ജില്ലാ കലക്ടറേറ്റിനും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനും പുറമെ കൊച്ചി താലൂക്ക് ഓഫിസ്, വൈപ്പിന്‍ മാലിപ്പുറം സി.എച്ച്.സി, കുന്നത്തുനാട് താലൂക്ക് ഓഫിസ്, പറവൂര്‍ താലൂക്ക് ഓഫിസ്, ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് (പൊലിസ് എയ്ഡ്‌പോസറ്റ്), മൂവാറ്റുപുഴ പൊലിസ് എയ്ഡ്‌പോസ്റ്റ്(കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്റ്, എറണാകുളം നോര്‍ത്ത് റയില്‍വെ സ്റ്റേഷന്‍, അങ്കമാലി റെയില്‍വെ സ്റ്റേഷന്‍, വൈറ്റില ഹബ് (എയ്ഡ് പോസ്റ്റ്) എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ കൂപ്പണുകള്‍ നല്‍കുന്നത്.
ജൂലൈ ഒന്നു മുതല്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഓഫീസ്, കണയന്നൂര്‍ താലൂക്ക് ഓഫീസ്, മട്ടാഞ്ചേരി സര്‍ക്കാര്‍ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക്, അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, പിറവം സര്‍ക്കാര്‍ ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍നിന്നുകൂടി കൂപ്പണുകള്‍ ലഭ്യമാകും. പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പദ്ധതിക്ക് പിന്തുണ നല്‍കുന്നത്. കൂപ്പണുകള്‍ നല്‍കി തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കുന്നതാണ് 'നുമ്മ ഊണ് ' പദ്ധതി.
താലൂക്ക് ആസ്ഥാനങ്ങള്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷനുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി വികസിപ്പിച്ചത്. ഓരോ കൗണ്ടറിനു സമീപത്തുമുള്ള രണ്ടോ അതിലധികമോ ഹോട്ടലുകള്‍ ഇതിനായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെ കൂപ്പണും 12 മുതല്‍ രണ്ടര വരെ ഊണും ലഭിക്കും. അവധിദിവസങ്ങളിലും ഊണിന് മുടക്കമുണ്ടാകില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago