രാമന്തളി മാലിന്യപ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും: റിച്ചാര്‍ഡ് ഹെ എം.പി
പയ്യന്നൂര്‍: രാമന്തളിയെ ബാധിച്ചിരിക്കുന്ന മാലിന്യപ്രശ്‌നം ഭീകരമായ പ്രശ്‌നമാണെന്നും ഇതിനു ശാശ്വതമായ പരിഹാരം ഉണ്ടാക്കുവാന്‍ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും രാജ്യസഭ എം പി റിച്ചാര്‍ഡ് ഹെ പറഞ്ഞു.
ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ ജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു റിച്ചാര്‍ഡ് ഹെ എം.പി. ഒരു പ്രദേശത്തിന്റെ കുടിവെള്ളം മുട്ടിക്കുന്നത് ന്യായീകരിക്കുവാന്‍ സാധിക്കാത്ത കാര്യമാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ പ്രദേശം മാലിന്യത്തിന്റെ പേരില്‍ കളങ്കപെടുവാന്‍ പാടില്ല.
ശുദ്ധജലം സംരക്ഷിക്കുവാന്‍ രാമന്തളി ജനത നടത്തുന്ന പ്രതിരോധ സമരം രേഖപ്പടുത്തേണ്ട പോരാട്ട സമരമാണ്. ഇനിയും മലിനജലം വരാന്‍ പാടില്ല. മാലിന്യപ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാണു വേണ്ടത്. പ്രതിരോധ മന്ത്രിയെ നേരില്‍ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അറിയിക്കുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാരിലും പ്രശ്‌നം ശക്തമായി ഉന്നയിക്കുമെന്നും എം.പി പറഞ്ഞു. ടി രാമകൃഷ്ണന്‍, സി. കെ രമേശന്‍, എം. പി രവീന്ദ്രന്‍, ഗംഗാധരന്‍ കാളീശ്വരം, എം. കെ മുരളി, മധു കവ്വായി, എം നാരായണന്‍ എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു. സമരസമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ.പി രാജേന്ദ്രന്‍ സംസാരിച്ചു. ജന ആരോഗ്യ സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരം നാല്‍പ്പത്തി ഒമ്പതാം ദിവസത്തിലേക്ക് കടന്നു.
സമരസമിതി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കാലിന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."