ബധിര യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരേ രോഷാകുലരായി നാട്ടുകാര്‍
തൃപ്രയാര്‍: നാട്ടിക പള്ളം ബീച്ചില്‍ ബധിര മൂക യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഉണ്ണിയാരം പുരക്കല്‍ ബീഹാറി ബിജുവിനെ ഇന്നലെ രാവിലെ പതിനൊന്നരയോടെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുന്നതറിഞ്ഞ് രാവിലെ മുതല്‍ നാട്ടുകാരും,അയല്‍വാസികളും ഉള്‍പ്പെടെ നിരവധി പേര് സ്ഥലത്ത് തടിച്ചുകൂട്ടിയിരുന്നു.
രണ്ട് ജീപ്പുകളിലായി നിരവധി പൊലിസുകാരുടെ അകമ്പടിയോടെയായിരുന്നു പ്രതിയെ കൊണ്ടുവന്നത്.പ്രതിയുമായി യുവതിയുടെ വീട്ടിലേക്ക് കടക്കുന്നതിനിടയില്‍ പൊലിസിന്റെ കണ്ണ് തെറ്റിയപ്പോല് അയല്‍വാസിയായ ഒരു വീട്ടമ്മ പ്രതിയുടെ മുഖത്തടിച്ചു. തുടര്‍ന്ന് പ്രതിയുമായി പൊലിസ് വീടിനു പുറകു വശത്തുകൂടി അകത്തുകടന്നു. വീട്ടിനകത്ത് ഹാളിനു സമീപത്തെ ബെഡ്റൂമില്‍ വച്ചതാണ് യുവതിയെ താന്‍ പീഡിപ്പിച്ചതെന്നും കുടിക്കുന്നതിനായി വെള്ളം ചോദിച്ചപ്പോള്‍ വെള്ളം എടുക്കുന്നതിനായി യുവതി അകത്ത് കടന്നപ്പോള്‍ വാതില്‍ കുറ്റിയിട്ടതിനുശേഷം പീഡിപ്പിക്കുകയായിരുന്നെന്നും പ്രതി മൊഴി നല്കി.
അഞ്ചു മിനിറ്റു കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പ്രതിയുമായി പൊലിസ് തിരിച്ചു പോകുന്നതിനായി വാഹനത്തിലേക്ക് കയറാന്‍ പോകുമ്പോള്‍ രോഷാകുലരായ നാട്ടുകാരില്‍പ്പെട്ട വീട്ടമ്മമാര്‍ പ്രതിയെ ചെരുപ്പ് മാല അണിയിക്കാനും, ചാണക വെള്ളം തളിക്കാനും ശ്രമം നടത്തി. പൊലിസ് ഇതു തടയുകയും നാട്ടുകാരെ പിന്തിരിപ്പിക്കുകയും ചെയ്തു. പ്രതിയുമായി പൊലിസ് പോയതിനുശേഷം പ്രതി പോയ വഴില് പ്രതിയുടെ വീട് വരെ നാട്ടുകാര്‍ ചാണക വെള്ളം തെളിച്ച് ശുദ്ധീകരിക്കുകയും ചെയ്തു. പ്രതിയുടെ വീടിനു സമീപം വലപ്പാട് എസ്.ഐ.പി.ജി.മധു നാട്ടുകാരെ തടഞ്ഞ് പിന്തിരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."