HOME
DETAILS
MAL
ആശയപരമായ സംവാദത്തിന് കെല്പില്ലാത്ത സംഘടനയെ തള്ളിപ്പറയുന്നു- അമ്മക്കെതിരെ കൂടുതല്‍ നടിമാര്‍
backup
July 01 2018 | 05:07 AM
കൊച്ചി: അമ്മക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. അമ്മയുമായി സഹകരിക്കല്ലെന്ന നിലപാടുമായി അമല, രഞ്ജിനി, സജിത മഠത്തില്‍ തുടങ്ങി 14 നടികളാണ് മുന്നോട്ടു വന്നിരിക്കുന്നത്. തുല്യ വേതനമില്ലാത്ത മേഖലയില്‍ ഒരു ലക്ഷം രൂപ അംഗത്വ ഫീസ് ചുമത്തുന്നതായി അവര്‍ ആരോപിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷയില്‍ അമ്മയുടെ തീരുമാനങ്ങളില്‍ വിശ്വാസമില്ല. ഡബ്ല്യു.സി.സി സ്ഥാപക അംഗങ്ങളോട് അമ്മ പുലര്‍ത്തുന്ന മൗനം അപകടകരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആശയപരമായ സംവാദത്തിന് കെല്പില്ലാത്ത സംഘടനയെ തള്ളിപ്പറയുന്നുവെന്നും നടിമാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."