മലയോരത്ത് വൈദ്യുതി മുടക്കം പതിവാകുന്നു; മറുപടിയില്ലാതെ അധികൃതര്‍
കുന്നുംകൈ: മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലയ്ക്കുന്നത് മലയോരത്ത് പതിവായതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലാകുന്നു. കുന്നുംകൈ, ഭീമനടി, പെരുമ്പട്ട എന്നീ പ്രദേശത്ത് പതിവാകുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കം ജനത്തെയും കച്ചവടക്കാരെയും ഒരു പോലെ വലയ്ക്കുന്നു. കനത്ത ചൂട് നിലനില്‍ക്കുന്ന സമയത്തും വൈദ്യുതി മുടങ്ങുന്നത് ദുരിതം വര്‍ധിപ്പിക്കുകയാണ്.
മലയോരത്തെ പ്രധാന ടൗണുകളിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകള്‍ നീളുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിന്റെ കാരണം വ്യക്തമാക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പലപ്പോഴും കഴിയാറില്ല. രാത്രി മൂന്നും നാലും മണിക്കൂര്‍ വൈദ്യുതി മുടങ്ങുകയാണ്. പകലും സ്ഥിതി വ്യത്യസ്തമല്ല.
നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഫലപ്രദമായ നടപടിയും സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആരോപണം. തകരാര്‍ ഓഫിസില്‍ അറിയിച്ചാലും പരിശോധനയ്ക്ക് എത്തുന്നത് മണിക്കൂറുകള്‍ക്കുശേഷമാണെന്നു നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമാണ് ഭീമനടി സെക്ഷനു കീഴില്‍ വൈദ്യുതി മുടങ്ങിയത്.
ഉള്‍നാടന്‍ പ്രദേശത്തെ വിവിധ ഭാഗങ്ങളിലായി കമ്പികളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരചില്ലകളാണ് പലപ്പോഴും വൈദ്യുതി മുടക്കത്തിനു കാരണമാകുന്നതെന്നാണ് അധികൃതരുടെ വാദം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."