കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി
വടക്കാഞ്ചേരി: ചേലക്കര: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ തിരുത്തണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന പിടിച്ച് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ചും, ധര്‍ണയും നടത്തി.
വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി നിരവധി പേര് പങ്കെടുത്തു. വടക്കാഞ്ചേരി മുഖ്യ തപാലാഫിസിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സേവിയാര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.എം മൊയ്തു അധ്യക്ഷനായി. എ.പത്മനാഭന് പി.എന്‍ സുരേന്ദ്രന്, കെ.എസ് ശങ്കരന് സംസാരിച്ചു. പ്രകടനത്തിന് പി.എസ് പ്രസാദ്, കെ.ജി ഗോപിനാഥന്, ശിവപ്രിയ സന്തോഷ്, എം.കെ ശ്രീജ, സുമതി, കെ.ഡി ബാഹുലേയന് എന്നിവര്‍ നേതൃത്വം നല്കി.
ചേലക്കര പോസ്റ്റ് ഓഫിസിലേക്ക് നടന്ന മാര്‍ച്ച് ജില്ലാ കമ്മിറ്റി അംഗം മേരി തോമസ് ഉദ്ഘാടനം ചെയ്തു. കെ.കെ മുരളീധരന് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.എ ബാബു, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി.വി.തങ്കമ്മ, എ.നന്ദകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."