കുഞ്ഞു മനസ്സുകളുടെ അംഗീകാരം കിട്ടി ഇനി നിയമന അംഗീകാരം കിട്ടണം; സായി ടീച്ചര്‍ പഠിപ്പിക്കുന്നത് ശമ്പളമില്ലാതെ
കോഴിക്കോട്: കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ നാം ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുണ്ടാവും തങ്കുപ്പൂച്ചേനേം മിട്ടുപ്പൂച്ചേനേം കുറിച്ചായിരിക്കും. പൂച്ചക്കുട്ടികളുടെ കഥ പറഞ്ഞ സായി ടീച്ചറെ കുറിച്ചായിരിക്കും. ഇതിനെ സന്തോഷത്തോടെ ഏറ്റെടുത്ത പോലെ കളിയാക്കി കൊല്ലാനും ആളുണ്ടായി. എന്നാല്‍ ടീച്ചറെ ട്രോളിക്കൊല്ലാന്‍ മല്‍സരിക്കുന്നവര്‍ അറിഞ്ഞോളൂ. ജോലിക്ക് കൂലി കിട്ടാത്ത അനേകായിരം അധ്യാപകരില്‍ ഒരാളാണ് ഈ സായി ശ്വേത ടീച്ചര്‍. അതായത് നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പട്ടികയിലുള്ളയാളെന്ന് ചുരുക്കം. സായി ശ്വേത ഏപ്രില്‍ 29 ന് ഫേസ് ബുക്ക് കുറിപ്പില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട് അവര്‍ ഇക്കാര്യം.
എന്നാല്‍ അതൊന്നും ടീച്ചര്‍ക്ക് പ്രശ്നമല്ല കേട്ടോ. കുട്ടികളെന്നു വെച്ചാന്‍ മക്കളാണ് ഇവര്‍ക്ക്. കുഞ്ഞുങ്ങളെ അവര്‍ എത്രത്തോളം ഹൃദയത്തോട് ചേര്‍ക്കുന്നുവെന്ന് അവരുടെ ക്ലാസ് കണ്ടാല്‍ നമുക്ക് മനസ്സിലാക്കുകയും ചെയ്യാം. ശമ്പളമില്ലെങ്കിലും മുഖ്യമന്ത്രിയുടെ കൊവിഡ് ഫണ്ടിലേക്ക് തന്റേതായ സംഭാവനയും നല്‍കിയിട്ടുണ്ട് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."