കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം പ്രതികള്‍ എത്തിയിരുന്നത് കുടുംബമായി
ചങ്ങനാശ്ശേരി: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളും പള്ളികളുടെ കുരിശടികളും കേന്ദ്രമാക്കി നടത്തിയിരുന്ന മോഷണസംഘം എത്തിയിരുന്നത് കുടംബമായി.
കഴിഞ്ഞദിവസം അറസ്റ്റിലായ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മാവേലിക്കരയില്‍ താമസിക്കുന്ന വടക്കേക്കര മള്ളാട്ടുതാഴെ അജയ്(21),മാവേലിക്കര പോനകം കൊച്ചുപറമ്പില്‍ ശ്രീജിത്ത്(18),സഹോദരിയും അജയുടെ ഭാര്യയുമായ ശ്രീലക്ഷ്മി(19),വെങ്കോട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന മുളയ്ക്കാംതുരുത്തി തെക്കേപാറയില്‍ വിനീത്(23) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് കഴിഞ്ഞദാവസം പോലീസിന്റെ പിടിയിലായത്.ചങ്ങനാശ്ശേരി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ ഫേബ്രിക്‌സില്‍ നടന്ന മോഹണത്തിന്റെ അന്വേഷണം നടക്കുന്നതിനിടെ വേഴയ്ക്കാട്ട് ക്ഷേത്രത്തില്‍ നിന്നും ലഭിച്ച സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളുടെയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെയും ഫലമായാണ് പ്രതികളെ പിടികൂടാന്‍ പോലീസിന് സഹായമായത്. ഏറ്റുമാനൂര്‍ ഫേബ്രിക്‌സില്‍ ഒരു ജീവനക്കാരന്റെ സഹായത്തോടെയാണ് മോഷണം നടന്നത്. ഇവിടെനിന്നും മൊബൈല്‍ഫോണും,17000 രൂപയും നഷ്ടപ്പെട്ടു.വടക്കേക്കര ധര്‍മ്മശാസ്താക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നും 5000 രൂപ.അരമനപ്പടിയിലെ കുരിശടിയില്‍ നിന്നും 4000രൂപ,വട്ടപ്പള്ളി ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നും 800 രൂപ,കാക്കാംതോട് കുരിശടിയില്‍ നിന്ന് ഡി.വി.ഡി, വേഴയ്ക്കാട്ട്‌ക്ഷേത്രത്തില്‍ നിന്ന് 600 രൂപ,മനയ്ക്കച്ചിറ കുരിശടിയില്‍ നിന്നും മോഷണം നടത്തിയതായി ഇവര്‍ പോലീസിനോട് പറഞ്ഞു.പെരുന്ന സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍കടയില്‍ നിന്നും 2000 രൂപയും നിരവധി മൊബൈലുകളും മോഷ്ടിച്ചു. പെരുംതുരുത്തി ഗുരുദേവക്ഷേത്രത്തില്‍ നിന്നും 2000 രൂപയും നിലവിക്കുകളും,ഇടിഞ്ഞില്ലം ക്ഷേത്രത്തില്‍ നിന്നും 800 രൂപ,തോട്ടഭാഗമ കുരിശടിയില്‍ നിന്നും 6000 രൂപ,കൊട്ടയം പാറേല്‍ ജംഗ്ഷനില്‍ നിന്നും ബൈക്ക്,കൊട്ടിയത്ത് കാണിക്കവഞ്ചി തുറന്ന് 4000 രൂപ അടൂരില്‍ കാണിക്കവഞ്ചിയില്‍ നിന്നും 1500 രൂപ, കൊട്ടിയം മുത്താരമ്മന്‍ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി എടുത്തു കൊണ്ടുപോയി 8000 രൂപ,തട്ടാരമ്പലത്ത് കാണിക്കവഞ്ചി തുറന്ന് 2000 രൂപ,കായംകുളത്തും ഹരിപ്പാടും പെറ്റ്‌ഷോറൂമില്‍ നിന്നും നിരവധി സാധങ്ങള്‍, ചങ്ങനാശ്ശേരി നഗരത്തിലുള്ള ലളിതാജൂവലറിയില്‍ മോഷണശ്രമവും നടത്തിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
പോലീസില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഇവര്‍ കുടുംബമായി സഞ്ചരിക്കുന്ന രീതിയിലായിരുന്ന മോഹണത്തിന് പോയിരുന്നത്. ഇവരുടെ വീട്ടില്‍ നിരവധി പട്ടികളെയും വളര്‍ത്തിയിരുന്നു.കള്ളന്മാരുടെ ശല്യമുണ്ട് അതിനാലാണ് പട്ടികളരെ വളര്‍ത്തുന്നതെന്നാണ് ഇവര പോലീസിനോട് ആദ്യം പറഞ്ഞത്. ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഒരു പേര്‍ഷ്യന്‍ പൂച്ചയും ഇവരുടെ വീട്ടിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."