HOME
DETAILS
MAL
വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥിയോട് തോല്ക്കാനായിരിക്കും രാഹുല്‍ ഗാന്ധിയുടെ വിധി: കാനം രാജേന്ദ്രന്
backup
March 24 2019 | 12:03 PM
ആലപ്പുഴ: കോണ്‍ഗ്രസ് ദേശീയ അധ്യകഷന് രാഹുല്‍ ഗാന്ധി യു.ഡി.എഫിനായി വയനാട്ടല്‍ മത്സരിച്ചാലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐ സ്ഥാനാര്‍ഥി പി.പി സനീറിനോട് തോല്ക്കാനായിരിക്കും രാഹുല്‍ ഗാന്ധിയുടെ വിധി. കാരണം, വിജയം ഇടത് സ്ഥാനാര്‍ഥിക്ക് സുനിശ്ചിതമാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നാളെ തീരുമാനമെടുത്തേക്കും. നാളെ ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."