HOME
DETAILS
MAL
'സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ പിടികൂടുന്നത് വരെ സമരം'
backup
April 16 2017 | 19:04 PM
കാസര്‍കോട്: സമസ്തയുടെ വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ എസ്.കെ.എസ്.എസ്.എഫ് സമരരംഗത്തുണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി. മദീനാ പാഷന് സമ്മേളനത്തിന്റെ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ പടിയായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇമെയിലുകളും പോസ്റ്റുകാര്‍ഡുകളും എസ്.കെ.എസ്.എസ്.എഫ് അയച്ചിരുന്നു.
സി.ബി.ഐയുടെ പുനരന്വേഷണവും വിഫലമായ നിലക്ക് അടുത്ത ദിവസം മുതല്‍ എസ്.കെ.എസ്.എസ്.എഫ് സമരമുഖത്തിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഏതറ്റം വരെ സഞ്ചരിക്കാനും സംഘടന തയാറാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."