HOME
DETAILS

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി

  
backup
July 01 2018 | 05:07 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a5%e0%b4%ae%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-14

 

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നിലവില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആണെങ്കിലും പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കടവൂര്‍, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, ആവോലി, വാളകം, പാലക്കുഴ എന്നീ ആറ് കേന്ദ്രങ്ങളെയാണ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. എറണാകുളം ജില്ലയില്‍ 14 മണ്ഡലങ്ങളിലെ 40 കേന്ദ്രങ്ങളാണ് ആര്‍ദ്രം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നത്. ഇതില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ആറ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
പ്രസ്തുത കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കി മാറ്റുന്നതോടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റമാണ് വരുന്നത്. ഒ പി സമയം വൈകിട്ട് ആറ് മണി വരെ ആക്കും. ലാബുകളില്ലാത്ത കേന്ദ്രങ്ങളില്‍ ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഗര്‍ഭിണികള്‍ക്കും മറ്റ് രോഗികള്‍ക്കും വിശ്രമിക്കുന്നതിന് പ്രത്യേക റെസ്റ്റിങ്ങ് റൂമുകള്‍, ശ്വാസ ക്ലീനിക്കുകള്‍, ആശ്വാസ ക്ലിനിക്കുകള്‍ തുടങ്ങിയ പദ്ധതികള്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തും. നേരത്തെ പായിപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു. ഇതോടെ നിയോജക മണ്ഡലത്തില്‍ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago